കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ അറബി കാവ്യോത്സവത്തിന് തുടക്കമായി: പരിപാടിയില്‍ പങ്കെടുക്കുന്നത് അറബ് രാജ്യങ്ങളിൽ നിന്ന് 42 പ്രമുഖ കവികള്‍!!

  • By Desk
Google Oneindia Malayalam News

ഷാർജ: അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ കാവ്യോത്സവമായ ഷാർജ അറബിക് പോയട്രി ഫെസ്റ്റിവലിെൻറ പതിനേഴാമത് അധ്യായത്തിന് ഷാർജ കൾച്ചറൽ പാലസിൽ തുടക്കമായി. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഷാർജ സാംസ്കാരിക വകുപ്പും ഹൗസ് ഒഫ് പോയട്രിയും ചേർന്ന് നടത്തുന്ന കാവ്യോത്സവത്തിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് 42 പ്രമുഖ കവികളാണ് പെങ്കടുക്കുന്നത്.

<strong>സിനിമാ നിർമാതാവ് അമ്പലത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാക്കുറിപ്പ്</strong>സിനിമാ നിർമാതാവ് അമ്പലത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാക്കുറിപ്പ്

അറബ് സാംസ്കാരിക വളർച്ചക്കും സാഹിത്യ മുന്നേറ്റങ്ങൾക്കൂം നൽകിയ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ കാവ്യോത്സവ വ്യക്തിത്വ പുരസ്കാരം ഇമറാത്തി കവി സൈഫ് അൽ മർറി, ഇൗജിപ്ഷ്യൻ കവി മുഹമ്മദ് ഇൽഷാഹാവി എന്നിവർക്ക് ശൈഖ് സുൽത്താൻ സമ്മാനിച്ചു.
ഷാർജ സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത് മാഗസിനായ അൽ ഹിറാ മിനൽ ശുരൂഖിെൻറ പ്രകാശനവും ഷാർജ ഭരണാധികാരി നിർവഹിച്ചു. നിലവിൽ അൽ റാഫിദ്, ഷാർജ കൾച്ചറൽ എന്നിങ്ങനെ രണ്ട് മാഗസിനുകളാണ് സാംസ്കാരിക വകുപ്പ് പുറത്തിറക്കുന്നത്.

sharjahfestival-1

കൾച്ചറൽ പാലസിലെത്തിയ ശൈഖ് സുൽത്താനെ റൂളേഴ്സ് ഒാഫീസ് മേധാവി ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽഖാസിമി, മൊറോക്കോ സാംസ്കാരിക മന്ത്രി മുഹമ്മദ് അൽഅറാജ്, സാംസ്കാരിക വകുപ്പ് മേധാവി അബ്ദുല്ലാ ബിൻ മുഹമ്മദ് അൽ ഉൈവസ്, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി, ഷാർജ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ.സഇൗദ് മുസാബാ അൽ കാബി, ഷാർജ വാണിജ്യ^വിനോദ സഞ്ചാര വികസന അതോറിറ്റി ചെയർമാൻ ഖാലിദ് ജാസ്സിം അൽമിദ്ഫ, പ്രൊേട്ടാകോൾ വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ലേബർ സ്റ്റാൻഡേർഡ് വികസന അതോറിറ്റി ചെയർമാൻ സലീംയൂസിഫ് അൽ ഖസീർ, അറബ് റൈറ്റേഴ്സ് യൂനിയൻ സെക്രട്ടറി ജനറൽഹബീബ് അൽ സയീഗ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കാവ്യോത്സവം ഇൗ മാസം 18ന് സമാപിക്കും.

English summary
Sharjah arabic festival starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X