കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: 9 മാസമായ കുഞ്ഞിന് വീട്ടുജോലിക്കാരിയുടെ കൊടിയ മര്‍ദനം, കുഞ്ഞിന് ആശുപത്രിയില്‍ ദാരുണാന്ത്യം

  • By ഭദ്ര
Google Oneindia Malayalam News

ഷാര്‍ജ: വീട്ടുജോലിക്കാരിയുടെ കൊടിയ മര്‍ദനത്തെ തുടര്‍ന്ന് 9 മാസമായ കുഞ്ഞ് മരിച്ചു. അബുദാബി മിലിട്ടറി ഫോഴ്‌സില്‍ ജോലി ചെയ്യുന്ന സലിം അല്‍ മാസ്മിയുടെ മകള്‍ സലാമയാണ് രണ്ട് ദിവസം കോമയില്‍ കഴിഞ്ഞതിന് ശേഷം മരിച്ചത്.

നേവിയില്‍ സിവിലിയന്‍ തസ്തികയില്‍ 70 ഒഴിവുകള്‍നേവിയില്‍ സിവിലിയന്‍ തസ്തികയില്‍ 70 ഒഴിവുകള്‍

ഷാര്‍ജയിലെ അല്‍ ഖസ്സിമി ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ച 5 മണിക്കായിരുന്നു മരണം. വീട്ടുജോലിക്കാരിയായ ഇന്തോനേഷ്യന്‍ യുവതിയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. കുട്ടി കരച്ചില്‍ നിർത്താതതിനാലാണ് ഉപദ്രവിച്ചത് എന്നിവര്‍ സമ്മതിച്ചു.

 sharjah

കുഞ്ഞിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞ് രണ്ട് ദിവസം കോമയില്‍ കഴിഞ്ഞു. മൂന്ന് വയസ്സ് പ്രായമുള്ള മൂത്ത കുട്ടിയും ഇവരുടെ സംരക്ഷണത്തില്‍ തന്നെയാണ് കഴിയുന്നത്.

വീട്ടുജോലിയെക്കുറിച്ച് ഇവര്‍ പരാതി പറയാറുണ്ടെന്നും ഇത് കുട്ടികളെ ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുഞ്ഞിന്റെ പിതാവ് പറയുന്നു. തന്റെ മകള്‍ക്കുണ്ടായ അവസ്ഥ വേറൊരു കുഞ്ഞിനും സംഭവിക്കരുത് എന്നും കുട്ടികളെ ഒരിക്കലും വീട്ടുജോലിക്കാരെ ഏല്‍പ്പിക്കരുത് എന്ന് പിതാവ് കരഞ്ഞു പറയുന്നു.

പ്രാന്തെന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... ആവേശം മൂത്ത് കല്യാണം കഴിച്ചത് .... നെ!!!പ്രാന്തെന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... ആവേശം മൂത്ത് കല്യാണം കഴിച്ചത് .... നെ!!!

റൂമില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നും കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സലീമിന്റെ പരാതിയില്‍ ഷാര്‍ജ പോലീസ് കേസെടുത്തു. പരമാവധി ശിക്ഷ ലഭിക്കാന്‍ ശ്രമിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.

English summary
The girl was allegedly tortured by a 28-year-old Indonesian maid, who has confessed to her crime, according to Salim Al Mazmi, father of the girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X