കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജുവൈസ് ക്യാംപസ് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

Google Oneindia Malayalam News

ഷാര്‍ജ: ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയുടെ സ്വപ്ന പദ്ധതിയായ ഷാര്‍ജ ഇന്‍ഡ്യന്‍ സ്‌കൂള്‍, ജുവൈസ എല്ലാ മന്ത്രാലയങ്ങളൂടേയും അനുമതിയോടെ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അസ്സോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുന്ന് വര്‍ഷമായി ഇതിനു വേണ്ട കാര്യങ്ങള്‍ക്കായി അസോസിയേഷന്‍ വിവിധ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി: തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കിദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി: തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ച ഷാര്‍ജ ഇന്‍ഡ്യന്‍ സ്‌കൂള്‍ ജുവൈസ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചതോടെ 19-2-2018 മുതല്‍ പുതിയ ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ. പിണറായി വിജയന്റെ ക്ഷണപ്രകാരം യു.എ.ഇ. സുപ്രീം കൗസില്‍ അംഗവും ഷാര്‍ജ ഭര്‍ണാധികാരിയുമായ ഹിസ്. ഹൈനസ്. ഡോക്ടര്‍ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസ്മി കേരളം സന്ദര്‍ശിച്ച ചരിത്ര മുഹൂര്‍ത്തവും അദ്ദേഹത്തിനു അവിടെ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പും വളരെ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. 1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 5600 ആണ്‍ കുട്ടികള്‍ക്കാണ് പുതിയ സ്‌കൂളില്‍ പ്രവേശനം നല്‍കുന്നത്. ഗുബൈബ ക്യാമ്പസില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ കുട്ടികളുടെ വിഭാഗം പൂര്‍ണ്ണമായും ജുവൈസയിലേക്ക് മാറും.

school

വിശാലമായ സൗകര്യങ്ങളാണു ജുവൈസയിലെ സ്‌കൂളിലുള്ളത്. ഒരു മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് 160 ക്ലാസ്സ് മുറികളും, 19 ലാംഗ്വേജ് റൂമുകളും, 7 സയന്‍സ് ലാബുകളും, 7 കമ്പ്യൂട്ടര്‍ ലാബുകളും, 16 ആക്റ്റിവിറ്റി റൂമുകളും, 11 സ്റ്റാഫ് റൂമുകളും, 4 ക്ലിനിക്കുകളും, 2 ലൈബ്രറികളും, 2 ആഡിയോ-വിഷ്വല്‍ റുമുകളും, വലിയ മള്‍ട്ടിപര്‍പ്പസ് ആഡിറ്റോറിയവും സ്റ്റേജും, കന്റീന്‍, കവേര്‍ഡ് പ്ലേ ഗ്രൗന്‍ഡ്‌സ്, പ്രയര്‍ ഹാള്‍,ഡ്രൈവേഴ്‌സ് ഡോക്ക്, ബുക്ക് സ്റ്റോര്‍, സ്റ്റേജ്, അഡ്മിനിസ്റ്റ്രേഷന്‍ ഓഫീസ്, കോന്‍ഫറന്‍സ് റൂം, ഓഫീസ്, കാര്‍ പാര്‍ക്കിങ്ങ്, ബസ് പാര്‍ക്കിങ്ങ് എന്നിവയും അടങ്ങുതാണ് ജുവൈസയിലെ പുതിയ ക്യാമ്പസ്. 19-2-2018 രാവിലെ 11 മണിക്ക് ദുബായ് ഇന്‍ഡ്യന്‍ കോസുല്‍ ജനറല്‍ വിപുല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം ആശംസിക്കും. ഷാര്‍ജ ഇന്‍ഡ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് അധിക്രതര്‍ വ്യക്തമാക്കി.

English summary
sharjah india school 'jewise campus' starts on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X