കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിനെ അറിയാം മുസ്ലിമിനെ അറിയാം; ഷാര്‍ജയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികളും...

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിക്കുന്ന 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഇന്ന് തുടക്കം കുറിക്കും. ഇസ്‌ലാമിന്റെ അഭിവാദ്യമായ 'സലാം പ്രചരിപ്പിക്കുക 'എന്ന ശീര്ഷകത്തിലാണ് സമ്മേളനം. ആഗോളതലത്തില്‍ പ്രശസ്തമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഗഹനമായി ചര്‍ച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് വേണ്ടിയുമാണ് ഇന്ത്യ അടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളിക്കുന്നത്.

കോഴിക്കോട് കാരന്തൂര്‍ മാര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിന്‍ അക്കാദമിയുടെയും വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു മര്‍കസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തില്‍ ഇന്നലെ ഷാര്‍ജയില്‍ എത്തിയത്. പതിമൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സില്‍ ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാന്‍ നൂര്‍, സാലിം മഹമൂദ് അബ്ദുല്‍ ജലീല്‍ രിളവാന്‍, ഹിശാം അബ്ദുല്‍ അസീസ് അലി, ഇയാദത്തു ബിന്‍ അയ്യൂബ് അല്‍ ഖുബൈസി, അയ്മന്‍ റുഷ്ദി സുവൈദ് എന്നിവര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും .

international-conference

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ 15 പേരും, അബ്ദുല്‍ ഗഫൂര്‍ അല്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ 20 പേരും കാരന്തൂര്‍ മര്‍കസില്‍ നിന്നും ഷാര്‍ജ ഗവര്‍മെന്റിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആഗോള തലത്തില്‍ തീവ്രവാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തില്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ തനതായ ആശയങ്ങള്‍ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താല്‍പര്യത്തോടെയാണ് സമ്മേളനം നടത്തുന്നതെന്ന് കോ ഒാര്ഡിനേറ്റര്‍ നാസര്‍ വാണിയമ്പലം പറഞ്ഞു .

ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഷാര്‍ജ ഗവര്‍മെന്‍ന്റെ പ്രതിനിധികളും മര്‍കസ്, മഅദിന്‍ , ഐ സി എഫ് ഭാരവാഹികളായ നാസര്‍ വാണിയമ്പലം , അബ്ദുല്‍ മജീദ് മദനി മേല്‍മുറി ,അബ്ദുല്‍ കരീം പൂന്താവനം , ഹംസ സഖാഫി സീഫോര്‍ത്തു, ജവാത് വാണിയമ്പലം എന്നിവര്‍ ചേര്‍ന്നു ഊഷ്മളമായ സ്വീകരണം നല്‍കി.

English summary
Sharjah: Indian spokesman participates in 16th International Islamic Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X