കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഇസ്ലാമിക് ആര്‍ട് ഫെസ്റ്റിവലിന് തുടക്കമായി: ഫെസ്റ്റിവല്‍ 2019 ജനുവരി 19 വരെ!

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്യത്തിലാണ് ഷാര്‍ജ ഇസ്ലാമിക് ആര്‍ട് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഷാര്‍ജ സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ചിട്ടുളള ഫെസ്റ്റിവല്‍ 2019 ജനുവരി 19 വരെ നീണ്ടു നില്‍ക്കും. യുഎഇ യില്‍ നിന്നടക്കം നിരവധി അറബ് രാജ്യങ്ങളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടി ഏറെ വൈവിധ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി ഷാര്‍ജ ആര്‍ട് മ്യൂസിയത്തില്‍ മാത്രം ഏതാണ്ട് 55 ലധികം പരിപാടികള്‍ അരങ്ങേറും. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, മറായ ആര്‍ട് സെന്റര്‍ തുടങ്ങിയവയാണ് മറ്റ് വേദികള്‍. വിവിധ പ്രദര്‍ശനങ്ങള്‍ക്ക് പുറമെ സെമിനാറുകള്‍ ശില്‍പശാലകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

islamicfestivalsharjah

കലാകാരന്മാരുടെ സംഗമ വേദിയായ ഇസ്ലാമിക് ആര്‍ട് ഫെസ്റ്റിവല്‍ ചക്രവാളം എന്ന പ്രമേയത്തിന് അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷാര്‍ജ ഇസ്ലാമിക് ആര്‍ട് ഫെസ്റ്റിവലിന്റെ 21 ആം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. മര്‍വാന്‍ അല്‍ സര്‍ക്കല്‍, മനാല്‍ അതായ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

English summary
Sharjah islamic festival get started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X