കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; മാതൃഭൂമി'ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Google Oneindia Malayalam News

ഷാര്‍ജ: കേരളപ്പിറവി ദിനത്തില്‍ കടലിനിക്കരെ നിന്ന് മലയാളത്തിനൊരു അന്താരാഷ്ട്ര പുരസ്‌കാരം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ മികച്ച ഇന്റര്‍നാഷനല്‍ പബ്ലിഷര്‍ എന്ന പുരസ്‌കാരം മാതൃഭൂമിക്ക്. മുപ്പത്തിയാറാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഷാര്‍ജ പുസ്തകോല്‍സവത്തിലെ ഈ പുരസ്‌കാരത്തിന് അര്‍ഹമാവുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനമാണ് എന്ന വിശേഷണം കൂടിയുണ്ട് മാതൃഭൂമിക്ക് ലഭിച്ച ഈ പുരസ്‌കാരത്തിന്. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

 മലയാള താരങ്ങളുടെ കോടികളുടെ വെട്ടിപ്പ് ഇങ്ങനെ; സാമൂഹ്യ പ്രതിബദ്ധത സിനിമയില്‍മാത്രം മലയാള താരങ്ങളുടെ കോടികളുടെ വെട്ടിപ്പ് ഇങ്ങനെ; സാമൂഹ്യ പ്രതിബദ്ധത സിനിമയില്‍മാത്രം

ബുധനാഴ്ച കാലത്ത് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍റൂമില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും പുസ്തക മേളയുടെ ശില്‍പ്പിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പുരസ്‌കാരം സ്വീകരിച്ചു. നേരത്തെ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ ചെറു പ്രഭാഷണത്തിന് ശേഷമായിരുന്നു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച ഇമറാത്തി, അറബ് പബ്ലിഷര്‍ പുരസ്‌കാരങ്ങളും ഷാര്‍ജ ഭരണാധികാരി സമ്മാനിച്ചു.

uae

ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റഖാദ് അല്‍ അംറിയും സന്നിഹിതനായിരുന്നു. 94-ാം വര്‍ഷത്തിലേക്ക് കടന്ന മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം ഷാര്‍ജയുടെ ഈ അന്താരാഷ്ട്രര പുരസ്‌കാരം ഏറെ സന്തോഷവും അഭിമാനവും നല്‍കുന്നതായി അവാര്‍ഡ് സ്വീകരിച്ച ശേഷം എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു.

mathrubhumi

അക്ഷരങ്ങളെയും പുസ്തകങ്ങളെയും പ്രണയിക്കുന്ന ഷാര്‍ജ സുല്‍ത്താനില്‍ നിന്നാണ് മലയാളത്തെ സ്‌നേഹിക്കുന്ന മാതൃഭൂമിക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും സാഹിത്യത്തിനുമൊപ്പം സഞ്ചരിച്ച മാതൃഭൂമിക്ക് കേരളപ്പിറവി ദിനത്തില്‍ ലഭിച്ച ഈ ബഹുമതി മലയാളത്തിനുള്ള ആദരവായാണ് കാണുന്നതെന്നും ശ്രേയാംസ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

English summary
Sharjah; Mathrubhumi won International award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X