കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ 500 ദിര്‍ഹം പിഴ!

ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ 500 ദിര്‍ഹം പിഴ

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: ബലിപെരുന്നാള്‍ അവധിക്ക് അടുപ്പും ചട്ടിയും ഗ്രില്ലുമൊക്കെയായി ഷാര്‍ജയിലെ ബീച്ചിലും പാര്‍ക്കിലും പോയി കോഴി ചുട്ട് തിന്നാമെന്ന് വിചാരിച്ചിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടെ ഒരു 500 ദിര്‍ഹം കൂടി കരുതണം, മുനിസിപ്പാലിറ്റിയില്‍ പിഴയടക്കാന്‍! പരിസ്ഥിതി മലിനീകരണം തടയുക, മറ്റുള്ളവര്‍ക്ക് അവധി ദിനം ആസ്വദിക്കാന്‍ വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി ഈ കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ബാര്‍ബിക് ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയവ ഉണ്ടാക്കുന്നവര്‍ പൊതുസ്ഥലങ്ങള്‍ അതിനായി ഉപയോഗിക്കരുതെന്നാണ് മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം. നിയനലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും കൂടും.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ചിലര്‍ നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലും മറ്റും വച്ചുപിടിപ്പിച്ച പുല്ല് കരിഞ്ഞുപോവുന്നതോടൊപ്പം ഇവിടെ നിന്നുണ്ടാവുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. ചിലര്‍ ചുട്ടകോഴിയുടെ അവശിഷ്ടങ്ങളും കത്തിക്കാനുപയോഗിച്ച കരിയുമൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്യും. ഇതാണ് കര്‍ശന നടപടിയിലേക്ക് അധികൃതരെ നയിച്ചത്. നിയമലംഘകരെ കണ്ടെത്താന്‍ അവധി ദിനങ്ങളില്‍ വ്യാപകമായ പരിശോധന സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

1383996160


അതേസമയം പാര്‍ക്കുകളില്‍ ബാര്‍ബിക്ക് ചിക്കന്‍ പാകം ചെയ്യാന്‍ അനുവദിക്കപ്പെട്ട പ്രത്യേക സ്ഥലങ്ങളില്‍ ഇതിന് തടസ്സമുണ്ടാവില്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ വച്ച് ഷീഷ വലിക്കുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 993 നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുമായ ബന്ധപ്പെട്ട് പാര്‍ക്കുകളിലും ബീച്ചുകളിലും പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷാര്‍ജ അധികൃതര്‍.

English summary
Sharjah Municipality has warned residents against barbecuing and grilling on beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X