കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജന സുരക്ഷയും ബോധവത്‍ക്കരണവും: വൺഇന്ത്യ മലയാളത്തിന് ഷാർജാ പോലീസിന്റെ ആദരം

Google Oneindia Malayalam News

ഷാർജ: പൊതുജന സുരക്ഷയ്ക്കായ് ഷാർജാ പോലീസ് കഴിഞ്ഞ വർഷം നടപ്പിലാക്കിയ ബോധവത്കരണ പരിപാടികളെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുമുള്ള വാർത്തകളും അറിയിപ്പുകളും ക്യത്യമായ് നൽകിയതിന് വൺ ഇന്ത്യാ മലയാളത്തിന് ഷാർജ പോലീസിന്റെ പ്രശംസ.

2018 വർഷത്തിലെ പോലീസ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാൻ ഷാർജാ പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഷാർജാ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി പ്രത്യേകം ഉപഹാരം കൈമാറിയത്. വൺഇന്ത്യാ മലയാളം ​ഗൾഫ് കറസ്പോണ്ടന്റ് മുഹമ്മദ് തൻവീർ ഉപഹാരം സ്വീകരിച്ചു.

sharjahpolice

മലയാളം, ഇ​ഗ്ലീഷ്, അറബിക് മാധ്യമങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരെയാണ് ഷാർജാ പോലീസ് ആദരിച്ചത്. അറിയിപ്പുകളും വാർത്തകളും ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ കടമയാണ്. തെറ്റായ വാർത്തകളും വ്യാജ പ്രചരണങ്ങളും പലപ്പോഴും പോലീസ് സുരക്ഷാ വകുപ്പുകൾക്ക് തലവേദന സ്വഷ്ടിക്കാറുണ്ട്.

പോലീസ് വകുപ്പുകളുമായ് ചേർന്ന് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പരമാവധി വേ​ഗത്തിൽ ശരിയും, ക്യത്യയവുമായ വാർത്ത പൊതുജനങ്ങളിൽ എത്തിക്കുവാൻ സാധിക്കാറുണ്ട്. വരും വർഷങ്ങളിലും മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സഹകരണം പോലീസ്, സുരക്ഷാ വിഭാ​ഗങ്ങൾ പ്രതീക്ഷിക്കുന്നതായ് ചടങ്ങിൽ പോലീസ് മേധാവി വ്യക്തമാക്കി.

English summary
Sharjah police felicitated Oneindia Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X