കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: പോലീസ് പട്രോളിംഗ് സൈക്കിളില്‍; പോലീസ് മുക്കിലും മൂലയിലുമെത്തും!!

  • By Muhammed Thanveer
Google Oneindia Malayalam News

ഷാര്‍ജ: വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സൈക്കിള്‍ പട്രോളിംഗുമായി ഷാര്‍ജ പോലീസ്. കമ്യൂണിറ്റി പ്രോഗ്രാമുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ എളുപ്പത്തിലെത്തുന്നതുമായി അനുബന്ധിച്ചാണ് പദ്ധതി. റോഡപകടങ്ങളുള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം. എമിറേറ്റ്‌സില്‍ സുരക്ഷയും സമാധാവും ഉറപ്പുവരുത്തുന്നതിനാണ് പോലീസിന്റെ ശ്രമം.

സ്‌കൂള്‍ പരിസരങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുമ്പോഴും പോലീസ് സൈക്കിളില്‍ പട്രോളിംഗ് നടത്തും. ഗതാഗത നിയന്ത്രണം പരിശോധിയ്ക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത്തരത്തില്‍ പോലീസിന്റെ സൈക്കില്‍ പട്രോളിം സഹായിക്കും. എമര്‍ജന്‍സി ലൈറ്റ്, പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള വിവര വിനിമയത്തിനുള്ള ഉപകരണങ്ങള്‍ എന്നിവ ഘടിപ്പിച്ചിട്ടുള്ളതാണ് പട്രോളിംഗിന് ഉപയോഗിക്കുന്ന സൈക്കിളുകള്‍. പരിശീലനം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം യൂണിഫോമും വിതരണം ചെയ്യും.

police-22

നേരത്തെ കഴിഞ്ഞ നവംബറിലും എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഷാര്‍ജ പോലീസ് സൈക്കിള്‍ പട്രോളിംഗ് പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമേഴ്‌സ്യല്‍ സെന്ററുകള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍. അപകടമുണ്ടാവുമ്പോഴും ഗതാഗതക്കുരുക്കുകള്‍ രൂപപ്പെടുമ്പോഴും എളുപ്പത്തില്‍ സംഭവസ്ഥലത്തെത്താന്‍ കഴിയും എന്നാണ് സൈക്കിള്‍ പട്രോളിംഗിന്റെ മേന്മകളിലൊന്ന്.

English summary
Sharjah Police launched bicycles in tourist areas and accompanied community events and schools to ensure rapid response to access.Also for emergency situations and intervention in the event of accidents and injuries and ensure access to support teams, rescue and ambulance and traffic regulation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X