കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പടക്ക വില്‍പനക്കെതിരെ ശക്തമായ പരിശോധന

Google Oneindia Malayalam News

ഷാര്‍ജ: ആഘോഷങ്ങള്‍ക്കിടയില്‍ അനധിക്രത പടക്ക വില്‍പനകള്‍ അധികരിച്ചു വരുന്ന സാഹചര്യത്തില്‍ ഷാര്‍ജയിലും പരിസര പ്രദേശങ്ങളിലും പോലീസ് ശക്തമായ പരിശോധനകള്‍ നടത്തി. ബലി പെരുന്നാളിനോടനുബന്ധിച്ച് വ്യാപകമായ രീതിയില്‍ പടക്ക വില്‍പന നടക്കുവാന്‍ സാധ്യതയുള്ളതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പരിശോധന.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും വകുപ്പ് തയ്യാറല്ലെന്ന് ഷാര്‍ജ പോലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷി ബയാത് അറിയിച്ചു. ഷാര്‍ജയ്ക്ക് പുറമെ ദിബ്ബ കല്‍ബ മേഖലകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

crackers

നിയമ ലംഘനം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പോലീസിനു കൈമാറാനുള്ള അവസരവും അധിക്രതര്‍ നല്‍കിയിട്ടുണ്ട്.

English summary
Sharjah Police searched for illegal selling of fire crackers during eid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X