കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഫീസ് കൂട്ടിയത് പോര ഇനിയും കൂട്ടണമെന്ന് സ്കൂളുകള്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: രണ്ട് മുതല്‍ മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിച്ചിട്ടും ഷാര്‍ജയിലെ സ്വാകാര്യ സ്‌കൂളുകള്‍ അസംതൃപ്തര്‍. തങ്ങള്‍ ആവശ്യപ്പെട്ട ഫീസ് വര്‍ദ്ധന നടപ്പായില്ലെന്നും ഇക്കാര്യം പുനപരിശോധിയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകള്‍ അധികൃതരെ സമീപിച്ചു. ഷാര്‍ജ എഡ്യൂക്കേഷണല്‍ ഡിസ്ട്രിക്ട് ഡയറകടര്‍ മ്യൂന സൊഹൈല്‍ ആണ് ഇക്കാര്യം പറഞ്ഞത്.

സ്‌കൂളുകള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ കൂടുതല്‍ പഠനം നടത്തുമെന്നും അതിനുശേഷം മാത്രമാകും തീരുമാനമെന്നും ഡയറക്ടര്‍ അറിയിച്ചു. 100 സ്വകാര്യ സ്‌കൂളുകളാണ് എമിറേറ്റില്‍ ഉള്ളത്. എന്നാല്‍ ഇവയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിയ്ക്കുന്ന 60 സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കിയത്. അതും രണ്ട് മുതല്‍ മൂന്ന് ശതമാനം ട്യൂഷന്‍ ഫീസ് വര്‍ദ്ധന. 2014-15 അദ്ധ്യയന വര്‍ഷത്തേയ്ക്കാണിത്.

Sharjah

എന്നാല്‍ ഈ ഫീസ് നിരക്കില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 129 ഓളം പൊതുവിദ്യാലയങ്ങളുള്ള എമിറേറ്റില്‍ സ്വാകാര്യ വിദ്യാഭ്യാസ മേഖലയെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശ്രയിക്കാറുണ്ട്. എന്നാല്‍ അനിവാര്യമായ ഫീസ് വര്‍ദ്ധനയാണ് നടത്തിയതെന്നും ബാക്കി കാര്യങ്ങള്‍ വിഷയത്തെപ്പറ്റി പഠിച്ചതിന് ശേഷം ആകാമെന്നും അധികൃതര്‍.

English summary
Sharjah schools unhappy with fee hike permission… demand more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X