കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ്; തോന്നിയപോലെ ഫീസ് കൂട്ടിയാല്‍ വിവരമറിയും

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: സര്‍ക്കാരിന്റെ അംഗീകാരം നേടാതെ തോന്നിയപോലെ ഫീസ് വര്‍ധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ മുന്നറിയിപ്പുമായി ഷാര്‍ജ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഷാര്‍ജ എജ്യുക്കേഷന്‍ സോണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം അനധികൃത നടപടികള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഷാര്‍ജയിലെ ഒരു സ്വകാര്യ സ്‌കൂള്‍ മുന്നറിയിപ്പില്ലാതെ 10 ശതമാനം കണ്ട് ഫീസ് വര്‍ധിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതികളെ തുടര്‍ന്നാണ് നടപടി. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഉയര്‍ന്ന ഫീസ് അടയ്ക്കാതെ കുട്ടികളെ ക്ലാസ്സിലിരുത്താന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുന്നവെന്നുമാണ് രക്ഷിതാക്കളുടെ പരാതി. എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷത്തെ അഡ്മിഷന്‍ പൂര്‍ത്തിയായിരിക്കെ മറ്റൊരു സ്‌കൂളിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ക്കാന്‍ പോലുമുള്ള അവസരമില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. മുന്നറിയിപ്പില്ലാതെയുള്ള ഫീസ് വര്‍ധന അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.

exam

ഫീസ് വര്‍ധിപ്പിക്കണമെന്നു കാണിച്ച് സ്‌കൂളുകള്‍ നല്‍കുന്ന അപേക്ഷകള്‍ പരിഗണിച്ച് ഇതിനായുള്ള പ്രത്യേക കമ്മിറ്റി ഇതേക്കുറിച്ച് പഠനം നടത്തിയ ചെയ്ത ശേഷം മാത്രമാണ് മന്ത്രാലയം ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുന്നത്. സ്‌കൂളിലെ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, അക്കാദമിക നിലവാരം തുടങ്ങിയവ പരിഗണിച്ച് മാത്രമേ ഫീസ് കൂട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. സ്വകാര്യ സ്‌കൂളുകളുടെ ട്യൂഷന്‍ ഫീസ് ഘടന മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും ഇതിനായി ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയതായും മന്ത്രാലയം വക്താവ് അറിയിച്ചു. കമ്മിറ്റി സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി അനുവദനീയമായ ഫാസ് തന്നെയാണോ ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English summary
Any school in Sharjah which raises fee without approval from Ministry of Education (MoE) will face strict action, the Sharjah Education Zone has warned. The warning came after a large number of irked parents approached Sharjah Education Zone to complain against one of the schools in Sharjah which hiked the fee by more than 10 per cent without sending any notice regarding it to parents before the opening of the school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X