കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ സുൽത്താൻ മലയാളിയെ വീണ്ടും ഞെട്ടിച്ചു

Google Oneindia Malayalam News

ഷാർജ: കേരള സന്ദർശനത്തിനു ശേഷം മലയാളികളോടുള്ള സ്നേഹം ഷാർജ സുൽത്താന് അൽപം വർദ്ധിച്ചുവെന്ന് തന്നെ പറയാം. കേരളം നൽകിയ സ്വീകരണത്തിൽ ഏറെ സന്തോഷവനായിരുന്ന സുൽത്താൻ താൻ ഇനിയും കേരളത്തിലെത്തുമെന്നും കേരളത്തിൻറെ വികസന പ്രവർത്തനത്തിൽ തന്രെ പങ്കാളിത്തം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പിണറായിയെ അറിയിക്കുകയും ചെയ്തിരുന്നു. പോറ്റമ്മയായ നാടിൻറെ ഭരണാധികാരി തങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് പകരം എന്ത് നൽകും എന്ന് ആലോചിച്ച് നിൽക്കവെയാണ് സുൽത്താൻ വീണ്ടും മലയാളിയെ ഞെട്ടിച്ചത്.

യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു...യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു...

ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ തൻറെ കേരള സന്ദർശനത്തിനെ കുറിച്ച് ഒരു മലയാളി രചിച്ച പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹം നേരിട്ടെത്തിയതാണ് മലയാളികളിൽ അത്ഭുതം ഉളവാക്കിയിരിക്കുന്നത്. കൈരളി മാനേജിംങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് രചിച്ച അക്ഷരങ്ങളുടെ സുൽത്താൻ എന്ന പുസ്തകം കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സംവിധായകനുമായ കമലിന് നൽകിയാണ് യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശന കർമ്മം നിർ൮ഹിച്ചത്.

sheikh

ഇതാദ്യമായാണ് ഷാർജ ഭരണാധികാരി അദ്ദേഹം രചന നിർ൮ഹിച്ചിട്ടില്ലാത്ത ഒരു പുസ്തക പ്രകാശന ചടങ്ങിന് നേരിട്ടെത്തുന്നത്. കേരള സന്ദർശനത്തിനിടെ ജോൺ ബ്രിട്ടാസ് സുൽത്താനുമായി അഭിമുഖം നടത്തിയിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്. അക്ഷരങ്ങളെയും വായനയും ഏറെ സ്നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്റെ ജീവിത വീക്ഷണം പങ്കു വെക്കുന്ന അഭിമുഖം കേരളത്തിലും ഗള്‍ഫിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

ഈ അഭിമുഖമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് ആണ് " അക്ഷരങ്ങളുടെ സുല്‍ത്താന്‍ " എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

English summary
sharjah sheikh again surprises malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X