കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ശൈഖ് സെപ്റ്റംബറില്‍ കേരളത്തില്‍ എത്തും

Google Oneindia Malayalam News

ഷാര്‍ജ: കാലിക്കറ്റ് സര്‍വ്വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബറില്‍ കേരളത്തിലെത്തും. സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലത്ത് 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബിരുദം നേരിട്ട് ഏറ്റുവാങ്ങും. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുല്‍ത്താനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ വരാമെന്ന് ഏറ്റെങ്കിലും ക്യത്യമായി തിയ്യതി നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ സുല്‍ത്താന്റെ ഓഫീസ് സെപ്റ്റംബറില്‍ എത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ക്കുള്ള തീയ്യതി നിശ്ചയിച്ചിരിക്കുന്നത്. സാംസ്‌കാരിക ലോകത്തിന് ഏറെ സാഹിത്യ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലപ്പോഴും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പല രാജ്യങ്ങളും ഇദ്ദേഹത്തിന് മുന്‍പ് ഡിലിറ്റ് പദവി നല്‍കി ആദരിച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനം മുന്‍പ് നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സുല്‍ത്താന്‍ കേരളം സന്ദര്‍ശിക്കുന്നത്.

sharjah

പുരാതന കാലത്ത് അറബികള്‍ കടല്‍ കൊള്ളക്കാരായിരുന്നു വെന്ന ബ്രിട്ടീഷ് ചരിത്ര പുസ്തകങ്ങളിലെ വിമര്‍ശനങ്ങളെ ദ മിത്ത് ഓഫ് അറേബ്യന്‍ പൈറസി എന്ന ചരിത്ര ഗ്രന്ഥത്തിലൂടെ തിരുത്തി കുറിച്ചത് ഏറെ ശ്രദ്ധയാകര്‍ശിച്ചിരുന്നു. ബോബെ സര്‍വ്വകലാശാലയിലെ അര്‍കൈവ്‌സിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തിനു ചുക്കാന്‍ പിടിക്കുന്നതും ശൈഖ് സുല്‍ത്താനാണ്. അറബികളുമായി പണ്ട് കാലം മുതലെ ഏറ്റവും കൂടുതല്‍ വാണിജ്യ പരമായ കൈമാറ്റങ്ങള്‍ക്ക് വേദിയായ കേരളത്തിലേക്കുള്ള ഷാര്‍ജ ഭരണാധികാരിയുടെ യാത്രയ്ക്ക് ഏറെ ചരിത്ര പ്രാധാന്യമുണ്ട്.

English summary
Sharjah Sheikh arrives on Septemper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X