കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അഞ്ച് കാലുള്ള ആട്

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ പിറന്ന അഞ്ച് കാലുള്ള ചെമ്മരിയാട് പ്രവചനങ്ങള്‍ക്കധീതമായി ഇപ്പോഴും ജീവിയ്ക്കുന്നു. അഞ്ച് കാലുകളോട് കൂടി ജനിച്ച ആടിന കൗതുകത്തോടെയാണ് ജനങ്ങള്‍ കണ്ടത്. എന്നാല്‍ ജനിതകവൈകല്യമുള്ള ആട് അധികനാള്‍ ജീവിച്ചിരിയ്ക്കില്ലെന്നാണ് പലരും വിധിയെഴുതി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആടിന് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല ഇപ്പോഴും തുള്ളിച്ചാടി നടക്കുകയും ചെയ്യുന്നു.

കറുപ്പും വെളുപ്പും നിറമുള്ള ഈ അഞ്ചുകാലന്‍ ചെമ്മിരിയാട് റാഫയിലാണ് ജനിച്ചത്.അഞ്ച് കാലുകള്‍ ആട് എങ്ങനെ നിയന്ത്രിക്കുമെന്നതിലായിരുന്നു എല്ലാവര്‍ക്കും സംശയം. സംശയിച്ചവരുടെ മുന്‍പില്‍ അഞ്ച് കാലില്‍ തന്നെ നിന്നും ചാടിയും അവന്‍ താനൊരും ചുണക്കുട്ടിയാണെന്ന് തെളിയിച്ചു.കറുപ്പും വെളുപ്പും നിറത്തോട് കൂടിയ ഈ ആടിനെപ്പറ്റി ഒരു പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആടിനെ വാങ്ങാന്‍ പണവുമായി ഒട്ടേറെപ്പേര്‍ എത്തുന്നുണ്ടെങ്കിലും വില്‍ക്കാന്‍ ഉടമസ്ഥന്‍ തയ്യാറല്ല

Sheep

അല്‍പ്പം വികൃതിയാണെങ്കിലും യജമാനന്‍ ഫഹദ് അല്‍ ഷാമരിയ്ക്ക് തന്റെ അത്ഭുത ആടിനെപ്പറ്റി പറയാന്‍ നൂറുനാവാണ്. എല്ലാവരും എന്നോട് പറഞ്ഞത് ഈ ആട് അധികകാലം ജീവിയ്ക്കില്ലെന്നാണ്. സാധാരണ ഇത്തരത്തില്‍ ജനിതക വൈക്യമുള്ള ആടുകള്‍ അധികനാള്‍ ജീവിയ്ക്കാറില്ല. എന്നാല്‍ ഇവന്‍ ജനിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞുവെന്ന് ഫഹദ് പറയുന്നു.താനൊരു സ്റ്റാറായ ഗമയില്‍ അഞ്ചുകാലന്‍ ആട് തന്‍റെ യജമാന്‍റെ വീട്ടില്‍ ഇപ്പോഴും തുള്ളിച്ചാടി നടക്കുകയാണ്.

English summary
A sheep was born with five legs in Saudi Arabia and became the only farm animal in that region to survive a year after it was born
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X