കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹരമായ ദുബായ് നടപ്പാലത്തിന് സുന്ദരമായ പേരിട്ടു- സഹിഷ്ണുതാ പാലം

മനോഹരമായ ദുബായ് നടപ്പാലത്തിന് സുന്ദരമായ പേരിട്ടു- സഹിഷ്ണുതാ പാലം

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായ് വാട്ടര്‍ കനാലിനു കുറുകെയുള്ള നടപ്പാലത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹിഷ്ണുതാ പാലം എന്ന് പേരിട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പേരു വിളി നടത്തിയത്. അക്ഷരാര്‍ഥത്തിലും ആലങ്കാരികമായും മനുഷ്യത്വത്തെ ബന്ധിപ്പിക്കുന്നതാണ് യുഎഇയിലെ പാലങ്ങള്‍. അവ സംസ്‌ക്കാരങ്ങളെയും ഹൃദയങ്ങളെയും കൂട്ടിയിണക്കുന്നു- അദ്ദേഹം പറഞ്ഞു.

ഐസിസിൽ ചേർന്ന കണ്ണൂർ സ്വദേശി ഷിജിൽ കൊല്ലപ്പെട്ടു.. സ്ഥിരീകരിച്ച് ഭാര്യയുടെ ശബ്ദസന്ദേശം!!
'നാളെ രാജ്യാന്തര സഹിഷ്ണുതാ ദിനമാണ്. യുഎഇയിലെ സഹിഷ്ണുതാപരമായ അന്തരീക്ഷം അടയാളപ്പെടുത്തുകയാണ് ഈ ദിനം. രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തുഷ്ടരും ഏറ്റവും സഹിഷ്ണുത പുലര്‍ത്തുന്നവരുമാണ്'- ബുധനാഴ്ച അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. വിവിധ ദേശക്കാരും ഭാഷക്കാരും ഉച്ചനീചത്വങ്ങളില്ലാതെ, വംശീയമായ വേര്‍തിരിവുകളില്ലാതെ ഒന്നിച്ചുകഴിയുന്ന യുഎഇയുടെ മഹത്തായ പാരമ്പര്യം വ്യക്തമാക്കുന്ന വീഡിയോയും സഹിഷ്ണുതാ ദിനത്തിന്റെ മുന്നോടിയായി ദുബായ് ഭരണാധികാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

dubai

യുഎഇയും സഹിഷ്ണുതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ പൗരന്‍മാരുടെ ശരിയായ മൂല്യം സഹിഷ്ണുതയാണ്. രാജ്യത്തിന്റെ ഭാവി വികസനത്തിനുള്ള ഉറപ്പുമാണത്. വീതിയേറിയ റോഡുകളിലോ അംബരചുംബികളായ കെട്ടിടങ്ങളിലോ അല്ല യുഎഇ ഊറ്റം കൊള്ളുന്നത്, മറിച്ച് അതിന്റെ സഹിഷ്ണുതയിലാണെന്നും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. നവംബര്‍ 16 രാജ്യാന്തര സഹിഷ്ണുതാ ദിനമായി 1995ലാണ് യുനെസ്‌കോ പ്രഖ്യാപിച്ചത്. അസഹിഷ്ണുതയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
English summary
Sheikh Mohammed names Dubai footbridge as \'Tolerance Bridge\',
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X