കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ് 2016 ഫൂട്‌ബോളില്‍ ഷോ സ്റ്റോപേഴ്‌സ് ജേതാക്കള്‍

മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ റൊക്ട്രിക്‌സ് സാബോ (അല്‍ മുഹറഖ് എസ്.സി) നിര്‍വഹിച്ചു.

Google Oneindia Malayalam News

മനാമ: കായികക്ഷമത മനുഷ്യ നന്മക്ക് എന്ന സന്ദശേവുമായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് യൂത്ത് ഇന്ത്യ ഫുഡ് സിറ്റി പ്രവാസി സ്‌പോര്‍ട്‌സ് 2016 ന്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സിഞ്ചിലെ അല്‍ അഹ്ലി ക്ലബ്ബ് സ്റ്റേഡിയത്തില്‍ രാവിലെ ആരംഭിച്ച ടൂര്‍ണമെന്റില്‍ ബഹ്‌റൈനിലെ പ്രമുഖ 16 ടീമുകള്‍ പങ്കെടുത്തു.

faisal

മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ റൊക്ട്രിക്‌സ് സാബോ (അല്‍ മുഹറഖ് എസ്.സി) നിര്‍വഹിച്ചു. ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ അല്‍ കേരളവി എഫ് സിയെ പരാജയപ്പെടുത്തി സാള്‍സെറ്റ് യുണൈറ്റഡും മനാമ എഫ് സിയെ പരാജയപ്പെടുത്തി ഷോ സ്റ്റോപേഴ്‌സും ഫൈനല്‍ യോഗ്യത നേടി. സമനിലയില്‍ അവസാനിച്ച ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ ഷോ സ്റ്റോപേഴ്‌സ് ജേതാക്കളായി.

foodball2

യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, പ്രവാസി സ്‌പോര്‍ട്‌സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്, ഫ്രന്‍ഡ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ബദറുദ്ധീന്‍, അന്‍വര്‍ സാജിദ്, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്,സിറാജ് റിഫ, യൂനുസ് രാജ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വിനോദ് ജോണ്‍, ഫാജിസ് ടി.കെ, മുര്‍ഷാദ് വി.എന്‍, നസീം സബാഹ്, ഇജാസ്, മുഹമ്മദ് ഹാരിസ്, വി.പി ഷൌക്കത്ത് അലി, റിയാസ്, ആഷിഫ്, ഇല്യാസ്, പി.എ ബഷീര്‍, മുഹമ്മദ് എറിയാട്, ജാബിര്‍, ഷഫീഖ്, ഫുആദ്, ഖലീല്‍, ഗഫൂര്‍ മുകുതല, അബ്ദുല്‍ ജലീല്‍, റംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

football1

സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായ് ബഹ്‌റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16ന് നടക്കുന്ന വോളിബോള്‍, കമ്പവലി, പെനാല്‍റ്റി ഷൂട്ട്ഔട്ട് എന്നീ ഗെയിംസ് ഇനങ്ങളുടെയും 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ബോള്‍ ബാസ്‌ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയാണ് വ്യക്തിയിന മല്‍സര ഇനങ്ങളുടെയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35538451,34387720, 35390396 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Show Stoppers wins in Youth India Pravasi Sports 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X