കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഈദ് ആഘോഷിത്തിന്റെ ഭാഗമായി 6 ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം

  • By ഭദ്ര
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഈദ് ആഘോഷത്തിന്റെ ഭാഗമായി ദുബായ് മെട്രോ, പബ്ലിക് ബസ്, പബ്ലിക് കാര്‍ പാര്‍ക്ക്. ദുബായ് ട്രാം, ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, വാഹന രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

-dubai-city

ദുബായില്‍ പണമടച്ച് പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്ലെല്ലാം ഫ്രീ പബ്ലിക് പാര്‍ക്കിങ് അനുവദിച്ചു. ആറ് ദിവസത്തേക്ക് മാത്രമാണ് പുതിയ ഓര്‍ഡര്‍. സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് ഫ്രീ പാര്‍ക്കിങ് സൗകര്യം.

ജനങ്ങള്‍ക്ക് യാത്രക്കള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയത്തിലും വ്യത്യാസം വരുത്തി. രാവിലെ 5.30 മുതല്‍ പുലര്‍ച്ച് 2 മണി വരെ സര്‍വ്വീസ് നടത്തും. ബസ് സര്‍വ്വീസുകളും സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 5.30 മുതല്‍ അര്‍ദ്ധരാത്രി വരെ സര്‍വ്വീസ് നടത്തും.

English summary
Free public parking has been announced during Eid Al Adha celebrations in Dubai, with the Roads and Transport Authority (RTA) also unveiling the timings of its different services during the holiday period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X