കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; ഈ വര്‍ഷം മരണപ്പെട്ടത് സ്ത്രീയുള്‍പ്പെടെ ആറു പേര്‍

അബുദാബിയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; ഈ വര്‍ഷം മരണപ്പെട്ടത് സ്ത്രീയുള്‍പ്പെടെ ആറു പേര്‍

  • By Desk
Google Oneindia Malayalam News

അബുദാബി: മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും അബുദാബിയില്‍ ഇവയുടെ ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട്. 2017 ജനുവരി മുതല്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ആറു പേരാണ് മരിച്ചത്. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മയക്കുമരുന്ന് ഉപയോഗിച്ച് മരണപ്പെട്ടവരെന്ന് അബുദാബിക്രിമിനല്‍ കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

അധിക അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച് മരിച്ച ആറുപേരില്‍ ഒരാള്‍ സ്ത്രീയാണ്. സുഹൃത്തിനൊപ്പം രാത്രി മുഴുവന്‍ ഹെറോയിന്‍ കഴിച്ച അവര്‍ പിറ്റേന്ന് രാവിലെ മരണപ്പെടുകായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണത്തില്‍ തലേന്ന് രാത്രി മുഴുവന്‍ സുഹൃത്തിന്റെ താമസ സ്ഥലത്ത് വച്ച് സ്ത്രീ ഹെറോയിന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഉപയോഗം അമിതമായതോടെ സ്ത്രീക്ക് ബോധം നഷ്ടമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീയെ വാഹനത്തില്‍ കയറ്റി അവരുടെ ഫ്‌ളാറ്റിന് മുമ്പില്‍ ഇറക്കിയ ശേഷം സുഹൃത്ത് രക്ഷപ്പെട്ടു. പോലിസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരുടെ വാഹനത്തിലും മയക്കുമരുന്ന് ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു.

drugs11

സുഹൃത്തിന്റെ മുറിയില്‍ വച്ച് മദ്യവും മയക്കു മരുന്നും കഴിച്ചാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേര്‍ മരിച്ചത്. അബുദാബിയില്‍ നിന്ന് ഏറെ അകലെ മരുഭൂമിയില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മയക്കുമരുന്ന് കുത്തിവച്ചാണ് മറ്റു മൂന്നു പേര്‍ മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്കെത്തിക്കുന്നതിനു മുമ്പ് തന്നെ മരണം സഭവിക്കുകയായിരുന്നു.

മദ്യവും മയക്കുമരുന്നും തടയുന്നതിനും അവയുടെ ഉപയോഗം കണ്ടെത്തുന്നതിനും ശക്തമായ നടപടികളാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പോലിസ് അറിയിച്ചു. എന്നിരുന്നാലും ഇവഅബുദാബിയിലെത്തിക്കാനും ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാനും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലിസ് സംശയിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്നും പോലിസ് അറിയിച്ചു. മോശം കൂട്ടുകെട്ടും കുട്ടികള്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യവും ആവശ്യത്തിന് ബോധവല്‍ക്കരണമില്ലായ്മയുമാണ് സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ മയക്കുമരുന്നിന്റെ അപകടകരമായ ലോകത്തേക്ക് നയിക്കുന്നതെന്നും പോലിസ് അഭിപ്രായപ്പെട്ടു.

English summary
Six people have died of drug overdose in Abu Dhabi over the past nine months of 2017, according to court figures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X