കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് പരിശോധന വേണ്ട; ദുബായില്‍ ചെക്ക്-ഇന്‍ വെറും 15 സെക്കന്റില്‍!

പാസ്‌പോര്‍ട്ട് പരിശോധന വേണ്ട; ദുബായില്‍ ചെക്ക്-ഇന്‍ വെറും 15 സെക്കന്റില്‍!

  • By Desk
Google Oneindia Malayalam News

ദുബായ്: ലോകത്താദ്യമായി പാസ്‌പോര്‍ട്ട് പരിശോധനയില്ലാതെ ദുബായ് വിമാനത്താളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ പുതിയ സംവിധാനം വരുന്നു. ഇതിനായി സ്മാര്‍ട്ട് ടണല്‍ സംവിധാനമൊരുക്കുകയാണ് ദുബായ് അധികൃതര്‍. വെറും 15 സെക്കന്റില്‍ ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. സ്മാര്‍ട്ട് ടണലിലൂടെ കണ്ണും തുറന്ന് ഒന്ന് നടന്നാല്‍ മാത്രം മതി, ചെക്ക്-ഇന്‍ കഴിഞ്ഞു.

പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ പരിശോധിക്കുന്നതിന് പകരം കണ്ണിലെ കൃഷ്ണ മണി സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിഞ്ഞ ശേഷം വിമാനത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ സ്മാര്‍ട്ട് ടണല്‍ സംവിധാനമെന്ന് ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ മാതൃക ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ടെക്‌നോളജി പ്രദര്‍ശനമായ ജൈടെക്‌സ് 37ല്‍ പ്രദര്‍ശിപ്പിച്ചു.

passport

ദുബയിലെ പാസ്‌പോര്‍ട്ട് പരിശോധനയുടെ ഭാവിയാണ് സ്മാര്‍ട്ട് ടണലുകളെന്ന് ജനറല്‍ ഡയരക്ടറേറ്റിലെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് ജനറല്‍ ഡയരക്ടര്‍ മേജര്‍ ഖാലിദ് അല്‍ ഫിലാസി പറഞ്ഞു. കൗണ്ടറുകളില്‍ ഉദ്യോഗസ്ഥര്‍ ഇരുന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ച് സീല്‍ വെക്കുന്ന രീതിക്ക് പകരമാണ് സ്മാര്‍ട്ട് ടണല്‍ സംവിധാനം വരുന്നത്. ഈ ബയോമെട്രിക് സംവിധാനമുള്ള ടണലിലൂടെ നടക്കുമ്പോള്‍ തന്നെ കണ്ണും മുഖവും തിരിച്ചറിഞ്ഞ് രേഖപ്പെടുത്തും. ആകെ ഇതിനെടുക്കുന്ന സമയം 15 സെക്കന്റാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്മാര്‍ട്ട് ടണലുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതിന് ടണലിന്റെ കവാടത്തില്‍ ഏതാനും നിമിഷം നില്‍ക്കണം. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ടണലിലെ പച്ചനിറത്തിലുള്ള ഡിജിറ്റല്‍ ഫ്‌ളോര്‍ ബോര്‍ഡ്് ചുവപ്പായി മാറും. T

സ്മാര്‍ട്ട് ചെക്ക്-ഇന്‍ സംവിധാനത്തിന്റെ ഭാഗമായി യാത്രക്കാരെ ടെസ്‌ല ഇലക്ട്രിക് കാര്‍ വഴിയാണ് വിമാനത്താവളത്തിലേക്ക് കയറ്റി വിടുക. ഈ കാറില്‍ വച്ചുതന്നെ യാത്രക്കാരന്റെ വിവരങ്ങളെല്ലാം രേഖപ്പെടുത്താന്‍ സംവിധാനമുണ്ടായിരിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ലഗേജിന്റെ തൂക്കം പരിശോധിക്കാനും ഇതില്‍ സംവിധാനമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കാറിനകത്തുനിന്ന് തന്നെ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാം. യാത്രക്കാരന്‍ വിമാനത്താവളത്തിലെത്തിയാല്‍ ലഗേജുമായി അകത്ത് കയറേണ്ട ആവശ്യവും പുതിയ സംവിധാനത്തില്‍ വരുന്നില്ല. ലഗേജുകള്‍ കാറില്‍ നിന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നേരെ വിമാനത്തിലേക്ക് പോവുകയും ചെയ്യും.

English summary
Smart check-in system in Dubai Airports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X