കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ റോഡുകള്‍ ചതിക്കില്ല; പകരം നിങ്ങളെ നോക്കി ചിരിക്കും

  • By Desk
Google Oneindia Malayalam News

അബൂദാബി: മികച്ച റോഡുകള്‍ക്ക് പേരുകേട്ട സ്ഥലങ്ങളാണ് ഗള്‍ഫ് നാടുകള്‍. ഗതാഗതക്കുരുക്ക് മാറ്റി നിര്‍ത്തിയാല്‍ വിശാലവും സുരക്ഷിതവുമായ ഇവിടത്തെ റോഡുകളിലൂടെയുള്ള യാത്ര സുഖകരമായ അനുഭവങ്ങളാണ് സമ്മാനിക്കുക.

റോഡ് ഗതാഗതം ആനന്ദകരമാക്കുന്നതിനായി യു.എ.ഇയിലെ റോഡുകള്‍ ഇനി മുതല്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കും. അതിനുള്ള പുതിയ പദ്ധതിയാണ് യു.എ.ഇ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ മുഖത്ത് ചിരിവിരിയിക്കാനും റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും തെരഞ്ഞെടുക്കുപ്പെട്ട സ്ഥലങ്ങള്‍ വലിയ സ്‌മൈലി ഇമോജികള്‍ വരയ്ക്കുകയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ്. ഇവയുടെ കൂടെ 'സുരക്ഷിതമായി വാഹനമോടിക്കൂ' എന്ന് അറബിയിലും ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള സന്ദേശവും.

uae

ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് പുതിയ ചിരി സംസ്‌കാരത്തിന് തുടക്കമിട്ടിരിക്കുന്നത്. വരുംദിനങ്ങളില്‍ കൂടുതല്‍ സ്‌മൈലികളും കൂടുതല്‍ റോഡ് സുരക്ഷാ സന്ദേശങ്ങളും പ്രതീക്ഷിക്കാം. യു.എ.ഇയിലെ ജനങ്ങളെ സന്തുഷ്ടരാക്കുകയെന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ റോഡ്‌സ് വിഭാഗം ഡയരക്ടര്‍ അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു. വലിയ സ്‌മൈലികള്‍ കാണുമ്പോള്‍ ആളുകളുടെ മുഖത്തെ ടെന്‍ഷനും ദുഖവുമൊക്കെ മാറും. വാഹനമോടിക്കുന്ന സമയത്തെ മോശം മാനസികാവസ്ഥ വലിയ അപകടങ്ങളിലേക്ക് നയിക്കുക പതിവാണ്. അതുകൊണ്ട് പുഞ്ചിരിക്കൂ, അപകടങ്ങള്‍ കുറയ്ക്കൂ എന്നതാണ് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ നല്‍കുന്ന സന്ദേശം. 80088889 എന്ന നമ്പറില്‍ വിളിച്ച് റോഡുകളുമായും റോഡ് സുരക്ഷയുമായും ബന്ധപ്പെട്ട എന്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തങ്ങളുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
English summary
The next time you drive on Sheikh Mohamed bin Zayed Road, look out for some smileys! As you enter the northern area of the country via the road, you will be greeted by three large smiling emojis. To drive home the point of road safety, a message in three languages - Arabic, English and Urdu - is displayed, too: 'Drive safely'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X