കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ആളുകള്‍ ക്യൂനില്‍ക്കുകയാണ്; സിഗരറ്റ് കാര്‍ട്ടണുകള്‍ വാങ്ങിക്കൂട്ടാന്‍

  • By Desk
Google Oneindia Malayalam News

ദുബായ്: യുദ്ധമോ മറ്റു ദുരന്തങ്ങളോ മുന്‍കൂട്ടിക്കണ്ട് ആളുകള്‍ ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുക പതിവാണ്. എന്നാല്‍ യു.എ.ഇയില്‍ ആളുകള്‍ നെട്ടോട്ടമോടുന്നതും കടകളില്‍ ക്യൂ നില്‍ക്കുന്നതും ഭക്ഷണം വാങ്ങാനല്ല, സിഗരറ്റിന്റെ കാര്‍ട്ടണുകള്‍ സ്വന്തമാക്കാനാണ്. കാരണം മറ്റൊന്നുമല്ല, ഒക്ടോബര്‍ ഒന്നു മുതല്‍ സിഗരറ്റിന്റെ വില ഇരട്ടിയാവും. പുതിയ വില്‍പ്പന നികുതി നിലവില്‍ വരുന്നതോടെയാണിത്.

പലരും നൂറുകണക്കിന് സിഗരറ്റ് പാക്കറ്റുകളാണ് വരുംദിനങ്ങളില്‍ വലിച്ചുതീര്‍ക്കാന്‍ വീടുകളില്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. കടകളില്‍ അഡ്വാന്‍സായി പണം നല്‍കി സിഗരറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും കുറവല്ല. പലയിടങ്ങളിലും സിഗരറ്റ് വാങ്ങിക്കൂട്ടാനുള്ളവരുടെ നീണ്ട നിരകള്‍ കടകള്‍ക്കു മുമ്പില്‍ കാണാം.

cigarrette

അടുത്ത മാസം മുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില 100 ശതമാനം വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുകവലിക്കാരുടെ ഈ മുന്നൊരുക്കം. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും സിഗരറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഡിമാന്റിന് അനുസരിച്ച് സിഗരറ്റ് സപ്ലൈ വരുന്നില്ലെന്നാണ് ചെറിയ ഗ്രോസറി കടക്കാരുടെ പരാതി. സ്ഥിരം കസ്റ്റമേഴ്‌സിനോട് പൈസ നേരത്തേ വാങ്ങി വച്ച് കിട്ടുന്ന മുറയ്ക്ക് കൊടുക്കുകയാണിവര്‍ ചെയ്യുന്നത്. എന്നാല്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഡിമാന്റ് കാരണം മൊത്ത വിതരണക്കാരുടെ കൈവശം പോലും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്.

വീട്ടിലെ സാധാരണ ഊഷ്മാവില്‍ സിഗരറ്റുകള്‍ സൂക്ഷിക്കാമെന്നതിനാലും അതിന് എക്‌സ്പയറി ഡേറ്റ് ഇല്ലാത്തതിനാലും മാസങ്ങളോളമുള്ള ഉപയോഗത്തിനായി ശേഖരിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയ്ക്കും അടുത്തമാസം മുതല്‍ വില കൂടുന്നുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനമാണ് വിലവര്‍ധന.

ദിവസം ചുരുങ്ങിയത് മൂന്ന് പാക്കറ്റ് സിഗരറ്റ് വലിക്കുന്ന സ്വദേശി യുവാവ് പറഞ്ഞത്, പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുന്നതോടെ ദിവസം 75 ദിര്‍ഹം (1300 രൂപ) സിഗരറ്റിനായി ചെലവഴിക്കേണ്ടി വരുമെന്നാണ്. അതുകൊണ്ട് പരമാവധി സ്റ്റോക്ക് ചെയ്യാനാണ് ശ്രമം. കഴിഞ്ഞ ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി അവിടെയുണ്ടായിരുന്ന തന്റെ ബ്രാന്റ് മുഴുവനായി വാങ്ങിയതായി ഇദ്ദേഹം പറഞ്ഞു. അതേസമയം, ഈ വില വര്‍ധന ഒരു അവസരമായി കണ്ട് പുകവലി ശീലം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നവരും ഇവിടെ കുറവല്ല.

ആരോഗ്യത്തിന് ഹാനികരമായ പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി കൂട്ടാനുള്ള തീരുമാനം. ഇത് വരുംദിനങ്ങളില്‍ പുലവലിക്കാര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

English summary
smokers stock up on cigarettes to beat price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X