കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കണ്ണുരുട്ടി; സ്‌നാപ്ചാറ്റ് അല്‍ജസീറയെ ബ്ലോക്ക് ചെയ്തു

സ്‌നാപ്ചാറ്റ് അല്‍ജസീറയെ ബ്ലോക്ക് ചെയ്തു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം അല്‍ജസീറ വാര്‍ത്തകള്‍ അമേരിക്കന്‍ കമ്പനിയായ സ്‌നാപ്ചാറ്റ് ബ്ലോക്ക് ചെയ്തു. വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. അല്‍ ജസീറ ഡിസ്‌കവര്‍ പബ്ലിഷര്‍ ചാനല്‍ സൗദി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചായിരുന്നു അത് ബ്ലോക്ക് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം അല്‍ജസീറയുടെ വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും സൗദി സ്‌നാപ്ചാറ്റില്‍ ലഭിക്കില്ല.

സ്‌നാപ്ചാറ്റിന്റെ ഈ നടപടി ഖേദകരവും ആശങ്കാജനകവുമാണെന്ന് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ആക്ടിംഗ് ഡയരക്ടര്‍ ജനറല്‍ മുസ്തഫ സുവാഗ് പറഞ്ഞു. തങ്ങള്‍ക്കിഷ്ടമില്ലാത്ത ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഏത് ഭരണകൂടത്തിനും സാധിക്കുമെന്ന സന്ദേശമാണിത് നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായി വാര്‍ത്തകള്‍ നല്‍കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഓരോ നാട്ടിലെയും നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്‌നാപ്ചാറ്റ് വക്താവ് നിരോധനത്തെ കുറിച്ച് പറഞ്ഞു. സ്‌നാപ്ചാറ്റിന്റെ ഈ നടപടി കീഴ്‌വഴക്കങ്ങളില്ലാത്തതാണെന്ന് അല്‍ജസീറ വക്താവ് മുറാദ് റയ്യാന്‍ അഭിപ്രായപ്പെട്ടു.

snapchat

'സ്‌നാപ്ചാറ്റ് ഒരു അമേരിക്കന്‍ കമ്പനിയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയാണത് നിലകൊള്ളുന്നത്. സൗദിയില്‍ അല്‍ജസീറയെ ബ്ലോക്ക് ചെയ്ത നടപടി ഇത്തരത്തിലാദ്യമാണ്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അല്‍ജസീറ ലഭ്യമാക്കുന്നതിനുള്ള അടിയന്തര ശ്രമത്തിലാണ് ഞങ്ങള്‍'- റയ്യാന്‍ പറഞ്ഞു. തങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ സ്‌നാപ്ചാറ്റിനോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിന് 80 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

പ്രാദേശിക രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ടെക്‌നോളജി സ്ഥാപനത്തിന് തങ്ങളുടെ ഉള്ളടക്കത്തില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടിവരുന്ന ഒടുവിലത്തെ സംഭവമാണിതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇതിനെ വിശേഷിപ്പിച്ചത്.
സൗദിയുടെ നേതൃത്വത്തിലുള്ള നാലു രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ജസീറയ്‌ക്കെതിരായ പുതിയ നടപടി. അല്‍ ജസീറ ചാനലിന് സൗദി ഭരണകൂടം നേരത്തേ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

English summary
Snapchat has blocked access to Al Jazeera's news articles and videos in Saudi Arabia following a request from the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X