കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ 187 കിലോമീറ്റര്‍ വേഗതയില്‍ പറന്നു; ഒപ്പം പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ പറപറന്നു!

കാര്‍ 187 കിലോമീറ്റര്‍ വേഗതയില്‍ പറന്നു; ഒപ്പം പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ പറപറന്നു!

  • By Desk
Google Oneindia Malayalam News

അബുദാബി: വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്നതിലും അമിത വേഗത്തിലുള്ള ഡ്രൈവിംഗിലും പേരെടുത്തവരാണ് അറബ് യുവാക്കള്‍. എന്നാല്‍ കഴിഞ്ഞ ആഗസ്ത് 15ന് അബുദാബി പോലിസിന്റെ 'ഒളികാമറ'യില്‍ കുടുങ്ങിയത് അപകടകരമായ ഒരു രംഗമായിരുന്നു. മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന കാര്‍. അതിന്റെ പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഇളകി എതിര്‍ ദിശയിലേക്കും പറക്കുന്നു! ഡ്രൈവര്‍മാരുടെ അമിത വേഗത ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബുദാബി പോലിസ് സ്ഥാപിച്ചസ്‌നൈപ്പര്‍ എന്നു പേരുള്ള ഈ 'ഒളി കാമറ'യായിരുന്നു ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ശെയ്ഖ് അല്‍ മക്തൂം ബിന്‍ റാഷിദ് റോഡിലായിരുന്നു അനുവദിച്ച വേഗതയുടെ ഇരട്ടിയോളം സ്പീഡില്‍ കാറോടിച്ച് സ്വദേശി യുവാവ് കുടുങ്ങിയത്. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു ഈ പ്രകടനം. കാറിന്റെ വേഗത താങ്ങാനാവാതെ അതിന്റെ പിറകിലെ ഗ്ലാസ്ഇളകിത്തെറിക്കുകയായിരുന്നു. സംഭവം റഡാറില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് വാഹനമോടിച്ചയാളെയും കാറും പോലിസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി കാറോടിച്ച ഇയാള്‍ സ്വന്തം ശരീരത്തിന് മാത്രമല്ല മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയുയര്‍ത്തി എന്നാണ് കേസ്.

car

കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ അടുത്തായ മാറ്റിയതാണെന്നും അത് ശരിയായ രീതിയില്‍ ഘടിപ്പിക്കാതിരുന്നതാണ് വേഗതകൂടിയപ്പോള്‍ ഇളകിപ്പോകാന്‍ കാരണമെന്നും ഇതേക്കുറിച്ചന്വേഷിച്ച ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ലഫ്. കേണല്‍ ഡോ. അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. വാഹനത്തിന്റെ എല്ലാ ഭാഗവും ശരിയായ രീതിയില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തിയ ശേഷമേ വാഹനങ്ങള്‍ റോഡിലിറക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥയുണ്ടാവും. ഇത്തരം ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം പോലിസിനെ അറിയിക്കുകയും നിയമലംഘകര്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ട്രാഫിക് നിയമലംഘനങ്ങള്‍ പകര്‍ത്തുന്ന 300 സ്‌നൈപ്പര്‍ കാമറകള്‍ അബുദാബി പോലിസ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെന്നും ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
English summary
Police here detained a motorist and seized his car for driving at 187 km/h which led to the car’s rear windscreen being flung from the vehicle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X