കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മീഡിയാ കണക്ട് യുഎഇയില്‍ ലോഞ്ച് ചെയ്തു

Google Oneindia Malayalam News

ദുബായ്: മാധ്യമ, വിനോദ വ്യവസായ മേഖലയ്ക്കായി ആഗോളതലത്തില്‍ രൂപം കൊണ്ട ഡിജിറ്റല്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്രിയാന്‍ മീഡിയയുടെ മീഡിയാ കണക്ട് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പരിഹാരങ്ങളും ലഭ്യമാക്കുകയും സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന അറിവ് സംബന്ധിയായ വിടവ് നികത്തുകയുമെന്നതാണ് സവിശേഷമായ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ പറഞ്ഞു.

രാജ്യത്തിനോ ഭാഷയ്‌ക്കോ അതീതമായി ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മീഡിയാ കണക്ട്. തിരക്കഥാകൃത്തുക്കള്‍ മുതല്‍ സംവിധായകര്‍ വരെ സിനിമാ നിര്‍മാണത്തിനാവശ്യമായ എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ പ്രത്യേകം വിഭാഗങ്ങളിലായി പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെടും.

mediakonnect1

ആദ്യകാല പ്രവര്‍ത്തകര്‍ നേരിട്ടതും പുതിയ തലമുറ നേരിടുന്നതുമായ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വെല്ലുവിളികളില്‍ നിന്നാണ് മീഡിയാ കണക്ട് എന്ന ആശയം രൂപം കൊണ്ടത്. സിനിമാ നിര്‍മാണച്ചെലവ്, പ്രേക്ഷക പ്രതീക്ഷയെക്കുറിച്ചും വിപണി നിലവാരത്തെക്കുറിച്ചുമുള്ള അജ്ഞത മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം, വിതരണ പരിമിതികള്‍, നിലവിലുള്ള വ്യവസായ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രക്രിയകളും സംവിധാനങ്ങളും തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ട വെല്ലുവിളികള്‍.

mediakonnect2

കഴിവുകളെ കണ്ടെത്താനുള്ള വേദിയല്ല മീഡിയാ കണക്ടെന്ന് ക്രിയാന്‍ മീഡിയാ സ്ഥാപക പ്രസിഡന്റ് രഞ്ജിത് താക്കുര്‍ പറഞ്ഞു. 'കഥ, തിരക്കഥ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന ആഗോള സേവനദാതാക്കളുടെ വിവരങ്ങള്‍ ഇതിലുണ്ടാകും. ഒരു സിനിമ നിര്‍മിക്കുന്നതിന് ഏതെങ്കിലും രാജ്യത്ത് നിന്നും സബ്‌സിഡി ലഭിക്കുന്നതിനും ഒരു സ്‌ക്രിപ്റ്റിന്റെ റീമേക്ക് അവകാശം മറ്റേന്തെങ്കിലും ഭാഷയിലേക്ക് വില്‍ക്കാനും ഈ സൈറ്റില്‍ സൗകര്യമുണ്ടാകും, അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ സ്‌ക്രീന്‍സ് പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലോറെല്ലെ യീ, പെര്‍കിന്‍സ് സീനിയര്‍ പാര്‍ട്ണര്‍ ഷോണ്‍ ഗ്രിഗ്ലി, കൊടാക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗിലെ ടെലകോം മേധാവി ശുഭം മജുംദര്‍, സെന്‍ട്രല്‍ ഗവണ്‍മെന്റ് പാനലിലെ ലീനിയര്‍ കോണ്‍സല്‍ ജംഷദ് മിസ്ട്രി, ഷാരൂഖ് ഖാന്‍ ചിത്രമായ രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരകഥാകൃത്തും നടനുമായ വിവേക് വാസ് വാനി ഉള്‍പ്പെടെ ലോകമെമ്പാടും നിന്നുള്ള പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍ മീഡിയാ കണക്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

English summary
Social Digital Platform 'Media Connect' launched at UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X