കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: '#Microsoft_Insults_Saudi', സൗദി ക്യാമ്പയിന് പിന്നില്‍!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: ഭീകരസംഘടനായ ദായേഷിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) പേര് സൗദിയെന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൈക്രോസോഫ്റ്റിന് ബഹിഷ്‌കരണ ഭീഷണി. സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്കളാണ് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിന്‍ ബിംഗിന്റെ തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്.

തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സൗദിയെ അപമാനിച്ച മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയും ആളുകളെ കൂട്ടമായി കൊന്നൊടുക്കിയും ക്രൂരത കാണിക്കുന്ന ഐസിസിന്റെ പേര് സൗദിയുടെ പേരായി കണക്കാക്കിയുള്ള വിവര്‍ത്തനമാണ് സൗദി ജനതയില്‍ നിന്നുള്ള പ്രതിഷേധത്തിനു പിന്നിലുള്ള കാരണം.

ഇസ്ലാമിക് സ്‌റ്റേറ്റ്

ഇസ്ലാമിക് സ്‌റ്റേറ്റ്

അബു മുസാബ് അല്‍ സര്‍ഖാവി സ്ഥാപിച്ച ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്റ് എന്നറിയപ്പെടുന്ന ഐസിസിനെ അറബിയില്‍ വിളിക്കുന്ന പേരാണ് ദായേഷ്

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സൗദിയെ ദായേഷ് എന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തിപ്പെട്ടതോടെ തെറ്റുപറ്റിയതില്‍ മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് രംഗത്തെത്തി. ആയിരക്കണക്കണക്കിന് ആളുകള്‍ ഇതേ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ അതാണ് ശരിയെന്ന് സെര്‍ച്ച് എന്‍ജിന്‍ കരുതിയെന്നായിരുന്നു വിശദീകരണം.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

'#Microsoft_Insults_Saudi' എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍ ആരംഭിച്ചു.

 മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ പരസ്പര വിരുദ്ധമായ വിവര്‍ത്തനത്തില്‍ മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധം

മൈക്രോസോഫ്റ്റിന് പറ്റിയ അബദ്ധം പുറത്തുവന്നതോടെ ട്വിറ്ററിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

English summary
Social media campaign for boycot Microsoft for translation error. Microsoft's Bing traslates Daesh into Saudi Arabaia. Microsoft appologize for unintentional error.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X