കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം വ്യക്തിത്വം തിരിച്ചറിയാനുള്ള ശ്രമമാണ് പെരില്‍സ് ഓഫ് ബീയിംഗ് മോഡറേറ്റ്‌ലി ഫേമസ് സോഹ അലി ഖാന്‍

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: മുപ്പത്തിയേഴാമത് ഷാര്‍ജ അന്തര്‍ദേശീയപുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വല്‍ ഹാളിലായിരുന്നു പരിപാടി. താന്‍ ആദ്യമായാണ് ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. അക്ഷരങ്ങളേയും ആശയങ്ങളേയും ജീവനു തുല്യം കരുതുന്ന ഷാര്‍ജയിലെത്താനും, ലോകത്തിലെ തന്നെ ഏറ്റവും വലിയ മേളകളിലൊന്നായ ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

2019-ലെ ലോകത്തിന്റെ പുസ്തകതലസ്ഥാനമായി ഷാര്‍ജ തെരഞ്ഞെടുക്കപ്പെട്ടത് ആ സന്തോഷം ഇരട്ടിപ്പിക്കുന്നു. മികച്ച സംവേദനക്ഷമതയുള്ള വായനക്കാരുമായി തന്റെ പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനമുണ്ട്. സോഹ അലി ഖാന്‍ എഴുതിയ ആദ്യപുസ്തകമാണ് 'ദി പെരില്‍സ് ഓഫ് ബീയിംഗ് മോഡറേറ്റ്‌ലി ഫേമസ്.' മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയുടെ മകളായും ഷര്‍മ്മിള ടാഗോറിന്റെ പുത്രിയായും സെയ്ഫ് അലി ഖാന്റെ സഹോദരിയായും കരീന കപൂറിന്റെ ഭര്‍തൃസഹോദരിയായും അറിയപ്പെടുന്നതിനിടയില്‍ സ്വന്തം വ്യക്തിത്വം തിരിച്ചറിയാനുള്ള ശ്രമമാണ് പുസ്തകത്തിന്റെ ഇതിവൃത്തമെന്ന് സോഹ അലി ഖാന്‍ പറഞ്ഞു.

sohaalikhan2-

രാജ്യത്തെ പ്രശസ്തമായ കുടുംബാംഗമെന്ന നിലയില്‍ താന്‍ ജീവിച്ചുപോന്ന ഭൂമികകളെക്കുറിച്ച് എഴുത്തുകാരി പുസ്തകത്തില്‍ വിവരിക്കുന്നു. പട്ടോഡി കുടുംബത്തിന്റെ ധാരാളം അപൂര്‍വ്വചിത്രങ്ങളും പുസ്തകത്തിലുണ്ട്. നര്‍മ്മരസത്തോടെയാണ് സോഹ അലി ഖാന്‍ തന്റെ കോളേജ് ജീവിതവും സോഷ്യല്‍ മീഡിയയുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഇടപെടലുകളും വിവരിച്ചിരിക്കുന്നത്. സദസ്സിന്റെ ചോദ്യങ്ങള്‍ക്കുത്തരമായി, എഴുത്തുകാരിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സോഹ അലി ഖാന്‍ പറഞ്ഞു. ചെറുപ്പത്തില്‍ ഒരു ഡിറ്റക്റ്റീവ് ആകുകയെന്നതായിരുന്നു ആഗ്രഹം. പിന്നീടത് അന്വേഷണാത്മകപത്രപ്രവര്‍ത്തകയാകുക എന്നതായി. അല്പം കൂടി മുതിര്‍ന്നപ്പോള്‍ അഭിഭാഷകയാകുന്നതാണ് നല്ലതെന്ന് തോന്നി.

അഭിനയത്തിലെത്തുന്നതിന് മുമ്പ് താന്‍ ഫോര്‍ഡ് ഫൗണ്ടേഷനിലും ജോലിയെടുത്തിരുന്നു. ഇപ്പോള്‍ അഭിനയമാണ് തൊഴില്‍. നാളെയെന്താകുമെന്ന് അറിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന ചിന്ത കുട്ടിക്കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. സ്വന്തം വീക്ഷണമനുസരിച്ച് ജീവിതത്തെ സമീപിക്കണമെങ്കില്‍ സാമ്പത്തികമായ സ്വയംപര്യാപ്തത ആവശ്യമാണ്. സിനിമാ താരമായിരുന്ന മാതാവ് ഷര്‍മ്മിള ടാഗോറിന്റെ ഉപയോഗം കഴിഞ്ഞ മേയ്ക്കപ്പ് വസ്തുക്കള്‍ വീടുമായി അടുപ്പമുള്ള സ്ത്രീകള്‍ക്ക് വിറ്റ് ചെറിയ തോതില്‍ സമ്പാദ്യമുണ്ടാക്കിയിരുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സോഹ അലി ഖാന്‍ സദസ്സുമായി പങ്കുവച്ചു.

sohaalikhan-

സമീപകാലത്തെ 'മീ റ്റൂ' ക്യാംപെയ്‌നിനെക്കുറിച്ച് പരാമര്‍ശിക്കവേ, സ്ത്രീകള്‍ ധൈര്യം സംഭരിച്ച് മുന്നോട്ടുവരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഏത് രംഗത്തും കഴിവും പ്രതിഭയുമുള്ളവര്‍ക്ക്, ചൂഷണങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിച്ച് വിജയിക്കാന്‍ കഴിയണം. മികച്ച ആസ്വാദകപങ്കാളിത്തമാണ് സോഹ അലി ഖാന്‍ പങ്കെടുത്ത പരിപാടിക്കുണ്ടായിരുന്നത്.

English summary
soha ali khan about perrils of being moderately famous
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X