കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മടിയിലും സൗദിക്കാര്‍ മുമ്പിലോ?

Google Oneindia Malayalam News

റിയാദ്: ലോകത്ത് മടിയന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സൗദികളെന്ന് വിദഗ്ദര്‍. നിഷ്‌ക്രിയമായ ജീവിത ശൈലിയും വര്‍ദ്ധിച്ചുവരുന്ന പ്രമേഹ രോഗവുമാണ് സൗദികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അലസയ്ക്ക് കാരണമെന്ന് സൗദിയിലെ ആരോഗ്യവിദഗ്ദരുടെ കണ്ടെത്തല്‍.

ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ളത് സൗദിയിലാണെന്ന് റിയാദിലെ കിംഗ് ആശുപത്രിയിലെ ഹെല്‍ത്ത് എഡ്യുക്കേഷന്‍ വിദഗ്ദന്‍ ഡോ. അന്‍വര്‍ അല്‍ ഹാഷിം പറയുന്നു. സൗദിയിലെ 30 ലക്ഷം ജനങ്ങളില്‍ 3.5 ലക്ഷം ജനങ്ങളും പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. രാജ്യത്ത് മുതിര്‍ന്നവരില്‍ 68.8 ശമാനം മുതിര്‍ന്നവരും ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവരുമാണ്.

saudiarabia

രാജ്യത്ത് നിലനില്‍ക്കുന്ന അലസത നിറഞ്ഞ ജീവിതശൈലിയും വ്യായാമത്തിന്റെ അപര്യാപ്തതയുമാണ് പ്രമേഹ രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവിനുള്ള കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്ലേക്കാള്‍സ്ത്രീകളിലാണ് അലസതയും മടിയും അധികമുള്ളതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

പൊണ്ണത്തടി കുറയ്ക്കാന്‍ സോഡാ ടാക്‌സ്?പൊണ്ണത്തടി കുറയ്ക്കാന്‍ സോഡാ ടാക്‌സ്?

പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൗദിയിലെ 30 നും 70 ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഈ പ്രവണത അധികമുള്ളതെന്നും പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയിലുള്ള വ്യായാമമാണ് പ്രമേഹ രോഗത്തെ അകറ്റി നിര്‍ത്തുന്നത്.

English summary
Soudi health experts found Soudi arabia marked as world's 3rd lasziest country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X