കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീന പള്ളിയില്‍ 17 ലോക ഭാഷകള്‍ സംസാരിക്കുന്ന വനിതാ ജീവനക്കാര്‍

  • By Meera Balan
Google Oneindia Malayalam News

മക്ക : മക്കയിലെ ഹറം പള്ളിയിലെത്തുന്ന ബധിരരായ തീര്‍ഥാടകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി ആംഗ്യ ഭാഷാ പരിശീലകന്‍ മുഹമ്മദ് അല്‍ അബു മദ്‌റയുടെ ശിക്ഷണത്തില്‍ 30 ജീവനക്കാര്‍ക്ക് ആംഗ്യ ഭാഷാ പരിശീലനം നല്‍കിയതായി ഗ്രാന്റ് മസ്ജിദ് അക്കാദമി തലവന്‍ വലീദ് ബാ സമദ് അറിയിച്ചു.

വിശുദ്ധ മക്കയില്‍ വരുന്ന മറ്റേതു തീര്‍ഥാടകരെയും പോലെയാണ് വൈകല്യങ്ങളുള്ളവരെന്നും പള്ളിക്കകത്ത് അവര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകുന്നില്ലെന്നു ഉറപ്പ് വരുത്തുകയും പരമാവധി സഹായം ലഭ്യമാക്കുകയുമാണു പ്രത്യേക ടീമിന്റെ ലക്ഷ്യമെന്നും വലീദ് പറഞ്ഞു.

Women

അതേ സമയം മദീനയിലെ പ്രവാചകരുടെ പള്ളിയില്‍ വനിതാ തീര്‍ഥാടകരുടെ സഹായത്തിനായി 17 പ്രധാന ലോക ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീ ജീവനക്കാരുടെ സേവനവും ഇപ്പോള്‍ ലഭ്യമാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഭാഷാ പഠനത്തില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് സേവനത്തിനായി രംഗത്തിറക്കുന്നത്.

Deaf

മദീന പള്ളിക്കകത്തും പുറത്തുമുള്ള സ്ത്രീകളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ നല്‍കുന്നതിനും ഈ വനിതാ ജീവനക്കാര്‍ സദാ ജാഗരൂകരാണ്.കഴിഞ്ഞ 10 വര്‍ഷമായി ഭാഷാ വിവര്‍ത്തകരെ നിയമിച്ച് കൊണ്ട് വിവിധ ഭാഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹറം കാര്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കി വരികയാണു.

English summary
Special team created for deaf and dumb pilgrims in Mecca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X