കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് റോഡുകളിൽ വേഗ പരിധി കുറച്ചത് അപകടങ്ങൾ ഒഴിവാക്കാൻ

എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും വേഗ പരിധി കുറച്ചത് അപകടങ്ങളെ കുറിച്ച് പഠിക്കാനാണെന്ന് ദുബായ് പോലീസ് അറിയിച്ചു.

Google Oneindia Malayalam News

ദുബായ് : എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും വേഗ പരിധി കുറച്ചത് അപകടങ്ങളെ കുറിച്ച് പഠിക്കാനാണെന്ന് ദുബായ് പോലീസ് അറിയിച്ചു. രണ്ട് റോഡുകളിലും ഉണ്ടാകുന്ന അപകടങ്ങൾക്ക് വില്ലനാകുന്നത് വേഗതയാണോ എന്ന പഠനത്തിലാണ് ദുബായ് പോലീസ്.

 ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രം

 ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്‍മര്‍ ഭരണകൂടം ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്‍മര്‍ ഭരണകൂടം

നിലവിലുണ്ടായ നൂറ്റി ഇരുപത് എന്ന വേഗ പരിധി ഒക്ടോബർ പതിനഞ്ച് മുതൽ നൂറ്റി പത്തായി കുറച്ചിരുന്നു. ഇനിയുള്ള ആറ് മാസത്തെ അപകടങ്ങളുടെ തോത് കൂടി മനസ്സിലാക്കിയിട്ടായിരിക്കും റോഡിൽ വേഗ പരിധി സ്ഥിരമാക്കുകയെന്നും യുഎഇ ഫെഡറൽ ട്രാഫിക് മേധാവി ട്വിറ്ററിൽ കുറിച്ചു. കാലയളവിൽ വേഗത മൂലമുള്ള അപകടങ്ങൾക്ക് വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയില്ലെങ്കിൽ വേഗ പരിധി പഴയത് പോലെ മണിക്കൂറിൽ നൂറ്റി ഇരുപത് എന്ന വേഗ പരിധിയിലേക്ക് മടങ്ങിപ്പോകുമെന്നും മേധാവി അറിയിച്ചു.

driving

ഈ വർഷം ആദ്യ ആറുമാസത്തിനകം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ആകെ തൊണ്ണൂറ്റി ഒന്പത് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആറു പേർ മരിക്കുകയും എഴുപത്തിയെട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങൾ കുറക്കുന്നതിനായ് റോഡിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്നും അമിത വേഗതയും അലസതയും ഒഴിവാക്കണണെന്നും പോലീസ് മേധാവി അറിയിച്ചു.

English summary
speed of vehicles in dubai is limited to reduce accidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X