കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലൂടെ ലംബോര്‍ഗിനിയുമായി പറന്നത് 240 കിലോമീറ്റര്‍ വേഗതയില്‍: നാല് മണിക്കൂറില്‍ പിഴ 1.7 ലക്ഷം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുബായിൽ ലംബോര്‍ഗിനി ഉടമക്ക് കിട്ടിയ പണി | Oneindia Malayalam

ദുബായ്: ദുബായ് ശെയ്ഖ് സായിദ് റോഡിലൂടെ യൂറോപ്യന്‍ വിനോദസഞ്ചാരി ആഢംബര കാറായ ലംബോര്‍ഗിനിയില്‍ ചീറിപ്പാഞ്ഞത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയില്‍. വഴിനീളെ നിരീക്ഷണ കാമറകള്‍ കണ്ണുചിമ്മിത്തുറന്നപ്പോള്‍ കാറിന്റെ ഉടമയ്ക്ക് കിട്ടിയത് 1.7 ലക്ഷം ദിര്‍ഹം പിഴ. കാര്‍ റെന്റല്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുമായാണ് വിനോദസഞ്ചാരി റോഡിലൂടെ കുതിച്ചുപാഞ്ഞത്. പുലര്‍ച്ചെ രണ്ടരയ്ക്കും ആറു മണിക്കും ഇടയില്‍ റോഡില്‍ തിരക്കൊഴിഞ്ഞ നേരത്തായിരുന്നു ഇയാളുടെ പ്രകടനം. 240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം കടന്നുപോകവെ 12 ഇടങ്ങളിലെ റഡാറുകള്‍ ഇത് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 70000 ദിര്‍ഹം പിഴ ഇനത്തിലും ഒരു ലക്ഷം ദിര്‍ഹം നിയമലംഘനം നടത്തിയ വാഹനം പിടിച്ചെടുക്കാതിരിക്കുന്നതിനുള്ള തുകയെന്ന നിലയിലും അടയ്ക്കണം.

പിഴയിടുന്നത് നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്കല്ല, വാഹനത്തിനാണെന്നതിനാല്‍ കുടുങ്ങിയത് കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ഇബ്രാഹീമാണ്. നിയമപ്രകാരം വാഹന ഉടമയാണ് പിഴയടക്കേണ്ടതാണെന്നാണ് വ്യവസ്ഥ. ടൂറിസ്റ്റാവട്ടെ ഏത് സമയത്തും രാജ്യം വിട്ടുപോവാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളില്‍ നിന്ന് പിഴ ഈടാക്കുക സാധ്യമല്ലെന്നും ഇദ്ദേഹം പറയുന്നു. ഇത്തരം കേസുകളില്‍ കാര്‍ റെന്റല്‍ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വ്യവസ്ഥകളില്ലെന്നത് പ്രയാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

lamborgini-1

ഇതിനെതിരേ കോടതിയെ സമീപിക്കുകയാണ് ആകെ മുമ്പിലുള്ള മാര്‍ഗം. ഇതിനാവട്ടെ വലിയ ചെലവ് വേണ്ടിവരും. കേസ് തീരുന്നതിനു മുമ്പ് വിനോദസഞ്ചാരി നാട്ടിലേക്ക് തിരിച്ചാല്‍ അതോടെ എല്ലാം തീര്‍ന്നു. ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ് ദുബയ് പോലിസും. പിഴ അടക്കാതെ വിനോദസഞ്ചാരിയെ നാട്ടിലേക്ക് പോവാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് സ്ഥാപന ഉടമയിപ്പോള്‍.

English summary
Speeding Lamborghini gets Dh170,000 fine in under 4 hours in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X