കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വേറിട്ടൊരു ഇഫ്താര്‍ വിരുന്ന്, വിരുന്നൊരുക്കിയത് ആര്‍ക്ക് വേണ്ടിയെന്നോ?

Google Oneindia Malayalam News

ദുബായ്: മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാന്‍ പുണ്യമാസമാണ്. ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിനും ഈ മാസം മാറ്റിവയ്ക്കുന്നു. യുഎഇയിലെ ഒരു കൂട്ടം ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും വേറിട്ടൊരു ഇഫ്താര്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ്. വിവിധ എമിറേറ്റുകളിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ മേഖലയിലുള്‍പ്പടെയുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും വേണ്ടി ഇഫ്താര്‍ ഒരുക്കുകയാണിവര്‍. നോമ്പ് തുറയ്ക്കുള്ള ഭക്ഷണം പ്രത്യേകം ബോക്‌സുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാഹയത്തോടെ അജ്മന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന അല്‍ ഇഹ്‌സാന്‍ എന്ന സന്നദ്ധ സംഘടനയാണ് ഇഫ്താര്‍ വിരുന്ന് കാര്യക്ഷമമായി നടത്തുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളും പുരുഷന്‍മാരും ഇല്‍ ഇഹ്‌സാനില്‍ അംഗങ്ങളാണ്. ഭക്ഷണം വിതരണം ചെയ്യാന്‍ മുന്‍കൈയ്യെടുക്കുന്നതും ഇവര്‍ തന്നെ.

Iftar

മഗരിബ് നമസ്‌ക്കാരത്തിന് മുന്‍പാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ക്ക് ലഭിയ്ക്കുന്നത്. ഒട്ടേറെ പ്രമുഖ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ഇഫ്താര്‍ വിരുന്നിനായി പണവും ഭക്ഷണ സാധനങ്ങളും നല്‍കുന്നത്. റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകള്‍ ഒട്ടേറെ സംഘടിപ്പിയ്ക്കാറുണ്ട്. എന്നാല്‍ അധികം ശ്രദ്ധിയ്ക്കപ്പെടാത്ത താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കും ഇഫ്താര്‍ വിരുന്ന് നല്‍കുന്നത് ഏറെ പ്രശംസ നേടുന്നു.

English summary
Spirit of Ramadan: UAE companies gift iftars to cabbies, workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X