കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ റോഡുകളില്‍ തുപ്പുന്നതിന് മുന്‍പ് 1000 ദിര്‍ഹം പോക്കറ്റിലുണ്ടെന്ന് ഉറപ്പുവരുത്തുക

Google Oneindia Malayalam News

ദുബായ്: നിങ്ങളുടെ പരിസരം നിങ്ങളും കൂടി വിചാരിച്ചാല്‍ മാത്രമെ വ്യത്തിയായി സൂക്ഷിക്കുവാന്‍ കഴിയുള്ളൂ. നഗര ഭംഗിക്ക് കോട്ടം വരുത്തുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തികളും ദുബായ് നഗരസഭ അനുവദിക്കില്ല. നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുകയോ, പരിസരം വ്യത്തികേടാക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചു.

പൊതു സ്ഥലങ്ങളില്‍ അനുവാദമില്ലാതെ പരസ്യം പതിക്കുകയോ പോസ്റ്ററുകള്‍ പതിപ്പിക്കുകയൊ ചെയ്യരുതെന്ന് നഗരസഭ അറിയിച്ചു. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹമായിരിക്കും പിഴ നല്‍കുക. പൊതു സ്ഥലങ്ങളില്‍ വെച്ച് വാഹനങ്ങള്‍ കഴുകുന്നവരും, ചവറുപെട്ടിയില്‍ കീടനാശിനികളുടെ ക്യാനുകള്‍ നിക്ഷേപിക്കുന്നവരും 500 ദിര്‍ഹമായിരിക്കും പിഴ നല്‍കേണ്ടി വരിക. പൊതു സ്ഥലങ്ങളില്‍ പരസ്യമായി തുപ്പുകയോ മുറുക്കി തുപ്പുകയോ ചെയ്താല്‍ പിഴ 1000 കൊടുക്കേണ്ടി വരും.

no-spitting

കടലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയോ കടലിലോ കടലിടുക്കിലോ എണ്ണ ചോര്‍ച്ച കണ്ടെത്തുകയോ ചെയ്താല്‍ ഉത്തരവാധികളായവര്‍ 3000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകളും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്.

English summary
Spit and pay 1,000 dirham fine in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X