കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പോണ്‍സറുടെ ക്രൂരത;വൃക്കരോഗം ബാധിച്ച മലയാളി സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

  • By Pratheeksha
Google Oneindia Malayalam News

ദമാം: ഗുരുതരമായ വൃക്കരോഗം ബാധിച്ചിട്ടും സ്‌പോണ്‍സര്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ദുരിതത്തിലായ മലയാളി ഡ്രൈവര്‍ ദമാമിലെ മലയാളി കൂട്ടായ്മയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ സുരേഷ് ബാബു ഗോപാലന്‍ എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമാമിലെ സൗദിപൗരന്റെ വീട്ടില്‍ ഡ്രൈവര്‍ വിസയില്‍ ജോലിയ്‌ക്കെത്തിയത്. വീട്ടിലെ മറ്റു ജോലികളും സുരേഷ് ബാബുവിന് നിര്‍ബന്ധിതമായി ചെയ്യേണ്ടി വന്നതോടെ മതിയായ വിശ്രമമില്ലാതവുകയും ആരോഗ്യം ക്രമേണ ക്ഷയിക്കാന്‍ തുടങ്ങുകയും ചെയ്തു

രണ്ടു മാസങ്ങള്‍ക്ക് സുരേഷ് ബാബുവിന് അടിവയറ്റില്‍ കഠിനമായ വേദന ഉണ്ടായതാണ് തുടക്കം. വൃക്കയില്‍ കല്ലാണെന്ന് പിന്നീട് പരിശോധനയില്‍ തിരിച്ചറിഞ്ഞു. എന്നാല്‍ രോഗവിവരമറിഞ്ഞിട്ടും തുടര്‍ ചികിത്സ നല്‍കാന്‍ സ്പോണ്‍സര്‍ തയ്യാറായില്ലെന്നു പറയുന്നു. സുരേഷ് ബാബു അസുഖം അഭിനയിക്കുകയാണെന്ന് ആരോപിക്കുകയും കൂടുതല്‍ വീട്ടു ജോലികള്‍ ചെയ്യിക്കുകയുമായിരുന്നു. രോഗം മൂര്‍ഛിച്ചു മൂത്രത്തിലൂടെ രക്തം വരാന്‍ തുടങ്ങിയപ്പോഴാണ് സുരേഷ്ബാബു ദമാമിലെ മലയാളി കൂട്ടായ്മയായ നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തകരുടെ സഹായം തേടിയത്.

damam

ഇന്ത്യന്‍ എംബസ്സി വോളന്റീയറായ ഷിബുകുമാര്‍ തിരുവനന്തപുരത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഷിബുകുമാര്‍ സാമൂഹ്യപ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ സുരേഷ് ബാബുവിനെ ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകായിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായ വിത്സണ്‍ ഷാജി, ബാബു എന്നിവരുടെയും സഹായത്തോടെ സുരേഷ് ബാബുവിന്റെ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു.

സ്‌പോണ്‍സറെ ലേബര്‍ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. സുരേഷ്ബാബുവിന്റെ രോഗവിവരങ്ങളുടെ ആശുപത്രിരേഖകള്‍ പരിശോധിച്ച് അയാള്‍ക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലെന്ന് ബോധ്യപ്പെട്ട കോടതി സുരേഷ് ബാബുവിന് നാട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകായിരുന്നു. സുരേഷ്ബാബു വിമാനടിക്കറ്റെടുത്താല്‍ പോകാന്‍ അനുവദിക്കാമെന്നായിരുന്നു സപോണ്‍സറുടെ നിലപാട്. സുരേഷ് ബാബുവിന് വിമാനടിക്കറ്റ് നല്‍കി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്താന്‍ സഹായിച്ചത് നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ്
.

English summary
sponsers cruelty leads to severe kidney disease for malayali driver in damam.with the help of malayali association members driver reached his native place in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X