കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഫലപ്പെരുന്നാളിന് തുടക്കമായി

Google Oneindia Malayalam News

ഷാര്‍ജ: മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാളിന് വെള്ളിയാഴ്ച രാവിലെ തുടക്കമായി. രാത്രി പതിനൊന്ന് മണിവരെ നീളുന്ന ആഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ടി.എന്‍.പ്രതാപന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റഹീം , ബിജു സോമന്‍, എന്‍ടിവി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാത്തുക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

sharjah

ഗാനമേള, മിമിക്രി, ചെണ്ടമേളം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഇടവക വികാരി ജോണ്‍ കെ.ജേക്കബ്, സഹവികാരി ഫാ.ജോജി കുര്യന്‍ തോമസ്, ഇടവക ട്രസ്റ്റി ഐപ്പ് ജോര്‍ജ്, , സെക്രട്ടറി ബിനുമാത്യുതുടങ്ങിയവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്.

കമലാസുരയ്യ നീർമാതളം 2017 കഥാപുരസ്കാരത്തിന്‌ കഥകള്‍ ക്ഷണിച്ചുകമലാസുരയ്യ നീർമാതളം 2017 കഥാപുരസ്കാരത്തിന്‌ കഥകള്‍ ക്ഷണിച്ചു

English summary
St. Gregorios Orthodox Perunnal started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X