കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌റ്റേറ്റ് ബാങ്ക് ലയനം ആശങ്കപ്പെടേണ്ടതില്ലെന്ന് അധിക്രതര്‍

Google Oneindia Malayalam News

ദുബായ്: സ്‌റ്റേറ്റ് ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ എന്‍.ആര്‍.ഐ ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാന്‍ ബാങ്ക് അധിക്രതര്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തി. സ്‌റ്റേറ്റ്ബാങ്കുകളുടെ തലവന്മാരടക്കം ഉന്നതതല സംഘം ഗള്‍ഫ് നാടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയാണ് ഇടപാടുകാരുമായി സംവദിക്കുന്നത്.

ലയനത്തില്‍ യാതൊരു വിധത്തിലുള്ള പ്രയാസങ്ങളും ഉപഭോക്താക്കള്‍ക്കുണ്ടാവില്ലെന്ന് അധിക്രതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കാന്‍ പോവുന്ന പ്രമുഖ ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ്ട്രാവന്‍കൂര്‍ മാനേജിങ്ങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് മാനേജിങ്ങ് ഡയറക്ടര്‍ സന്താനു മുഖര്‍ജി എന്നിവരും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പി.കെ. മിശ്രയും വിവിധ ഗള്‍ഫ് രാജ്യങ്ങങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

kkk-0396

ദുബായിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പ്രതിനിധികാര്യാലയം വഴിയും വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിയോഗിക്കപ്പെട്ട റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ വഴിയും ഇരു ബാങ്കുകളുടെയും മെച്ചപ്പെട്ട സേവനം പ്രവാസികള്‍ക്ക് നിലവില്‍ ലഭ്യമാണ്. ലയനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനുള്ള വിപുലമായ ജനസമ്പര്‍ക്ക പരിപാടികളാണ് ബാങ്ക് അധിക്രതര്‍ സംഘടിപ്പിച്ചിട്ടുള്ളത്. മസ്‌കറ്റിലും ഷാര്‍ജയിലും അബൂദാബിയിലും ദുബായിലും അടക്കം ഇതിനകം നടന്ന പരിപാടികളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം പങ്കെടുത്തു.

kkk-0396

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രവാസികളില്‍ കുടുങ്ങി കിടക്കുന്ന കറന്‍സികള്‍ കൈമാറ്റം ചെയ്യുന്നതിനായി റിസര്‍വ്വ് ബാങ്ക് അധിക്രതരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഈ വിഷയത്തില്‍ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും യഥാസമയം പ്രവാസികളെ അറിയിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും അധിക്രതര്‍ വ്യക്തമാക്കി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ്ട്രാവന്‍കൂര്‍ ചീഫ് റ്രെപസന്‍ന്‍േററ്റീവ് അജിത് കുമാര്‍ ടി.പി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി.കെ. മി്രശ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് മാനേജിങ്ങ് ഡയറക്ടര്‍ സന്താനു മുഖര്‍ജി, സ്‌റ്റേറ്റ് ബാങ്ക് ഓഫ്ട്രാവന്‍കൂര്‍ മാനേജിങ്ങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഹെഡ് ടി.വി.എസ്. രമണറാവു, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ചീഫ് റ്രപസന്‍േററ്റീവ് ശേഖര്‍ ഗോപാല്‍, സിറ്റി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ എം. രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
State Bank of Travancore may gain on plans to raise funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X