കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതികവിദ്യയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി: സ്റ്റീവ് വോസ്നിയാക്ക് അംബാസഡര്‍, സൗദി ടെക് ഹബ്ബ്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗങ്കേതിക രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി ടെക്ക് ഹബ്ബിന്റെ നായകനായി ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്കിനെ തെരഞ്ഞെടുത്തു. സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമിങ് ആന്‍ഡ് ഡ്രോണ്‍സ് ആണ് ആപ്പിള്‍ സഹ സ്ഥാപകനെ സൗദി ടെക്ക് ഹബ്ബ് അംബാസിഡര്‍ ആയി തിരഞ്ഞെടുത്തത്.

ഹജ്ജ് സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് സഹായകമാവുന്ന വ്യത്യസ്തമായ സോഫ്റ്റ് വെയറുകളുടെ വികസനം ലക്ഷ്യമിട്ട് നടത്തിയ ഹജ്ജ് ഹാക്കത്തോണ്‍ മല്‍സരത്തിന്റെ സമാപനച്ചടങ്ങില്‍ സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി തലവന്‍ സഊദ് ബിന്‍ അബ്ദുല്ല അല്‍ ഖഹ്താനി അദ്ദേഹത്തിന് അംബാസിഡര്‍ പട്ടം സമ്മാനിച്ചു.

apple-

വിവരസാങ്കേതിക വിദ്യയില്‍ മികച്ച മുന്നേറ്റം നടത്താന്‍ വോസ്‌നിയാക്കിന്റെ നിയമനം സൗദിക്ക് സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിലെ തന്നെ ടെക്‌നോളജി ഹബ്ബ് ആയി സൗദിയെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിന് ഇത് ഊര്‍ജ്ജം പകരുമെന്നും അല്‍ ഖഹ്താനി പറഞ്ഞു. ലോകത്തെ ടെക്‌നോളജിയുടെ അപ്പോസ്തലന്മാരായ ആപ്പിള്‍ പോലെയുള്ള ഒരു കമ്പനിയുടെ സഹസ്ഥാപകന്‍ സൗദി ടെക്ക് അംബാസിഡറായി വരുന്നത് തങ്ങള്‍ക്ക് ഏറ്റവും സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്തെ സാമ്പത്തിക-സാമൂഹിക പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ പദ്ധതി. ദിനംപ്രതി സാങ്കേതികവിദ്യയുടെ മുഖം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുതിയൊരു സംരംഭത്തിന് നേതൃത്വം നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക് പറഞ്ഞു. ഹജ്ജ് ഹാക്കത്തോണിലെ സൗദി യുവതീ യുവാക്കളുടെ സജീവ പങ്കാളിത്തം ശുഭസൂചകമാണ്. മനം കവരുന്ന സാധ്യതകളാണ് സൗദി വിഷന്‍ 2030 മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
The Saudi Federation for Cybersecurity, Programming and Drones (SAFCSP) has named Apple co-founder Steve Wozniak as an ambassador for the creation of a “Saudi Tech Hub.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X