കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംറ വിസ നിയമം പരിഷ്കരിയ്ക്കുന്നു, കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: തീര്‍ത്ഥാടനട കാലമായതോടെയ സൗദിയില്‍ വിസ നിയമങ്ങളില്‍ പരിഷ്‌കരണം. ഉംറ വിസയിലാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഉംറ വിസയുടെ വില്‍പ്പന തടയുന്നതിന് വേണ്ടിയുള്ള പരിഷ്‌ക്കാരങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

ഉംറ വിസക്കച്ചവടം നടത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളായിരിയ്ക്കും സ്വീകരിയ്ക്കുക. ഹജ്ജിനും ഉറംയ്ക്കും തീര്‍ത്ഥാടകരെ കൊണ്ട് വന്ന ശേഷം കൃത്യസമയത്ത് മടക്കി അയക്കാതിരുന്നാല്‍ ഇത്തരം കമ്പനികളുടെ സേവന പെര്‍മിറ്റും റദ്ദാക്കും.

Mecca

തീര്‍ത്ഥാടനത്തിന് എത്തുന്ന വിദേശികള്‍ സൗദിയില്‍ തന്നെ ജോലിയ്ക്ക് ചേര്‍ന്ന് രാജ്യത്ത് തുടരുന്ന പ്രവണതയുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിനാല്‍ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

ഉംറ സംദര്‍ശന വിസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയ കമ്മിറ്റി നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചു. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്.

English summary
Stiff penalties for firms trading in Umrah visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X