കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാസുരയ്യ നീർമാതളം 2017 കഥാപുരസ്കാരത്തിന്‌ കഥകള്‍ ക്ഷണിച്ചു

Google Oneindia Malayalam News

ദുബായ്; പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ (മാധവിക്കുട്ടി) സ്മരണാര്‍ത്ഥം, പുന്നയുര്‍ക്കുളം ആര്‍ട്സ് ആന്‍ഡ്‌ റിക്രിയേഷന്‍ സെന്‍റര്‍ (parc) ഏര്‍പ്പെടുത്തിയ 2017ലെ കമലാസുരയ്യ നീർമാതളം കഥാപുരസ്കാരത്തിന്‌ രചനകള്‍ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള മലയാളികള്‍ക്ക് രചനകള്‍ അയയ്ക്കാം. കഥയ്ക്കാണ് അവാര്‍ഡ്. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥകള്‍ അയക്കാവുന്നതാണ്. കൈയെഴുത്താണെങ്കിൽ 12 പേജിലും ടൈപ്പ് ചെയ്തതാണെങ്കിൽ 6 പേജിലും അധികമാകരുത്‌.

ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ്ഗദര്‍ശനവുമായി ഐപിഎ എന്‍ക്യൂറ മീറ്റ് സംഘടിപ്പിച്ചു.ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ്ഗദര്‍ശനവുമായി ഐപിഎ എന്‍ക്യൂറ മീറ്റ് സംഘടിപ്പിച്ചു.

രചനകള്‍ മൌലികമായിരിക്കണം. വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല. ജേതാവിന് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നതാണ്. സൃഷ്ടികള്‍ നവംബര്‍ 25നു മുൻപായി കണ്‍വീനര്‍, നീർമാതളം 2017, പി. ഒ ബോക്സ് 97617, ദുബായ് എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.

dubai

കൂടുതൽ വിവരങ്ങള്‍ക്ക് +971 55 2544525, +971 50 1405348 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Stories invited for ''Kamalasuraiya Neermathalam 2017 literary award''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X