കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരെ മെയ് അഞ്ച് മുതൽ ഇന്ത്യയിലെത്തിക്കും!! ഇന്ത്യക്കാരുടെ തിരക്ക് ...

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ സൌജന്യമായി ഇന്ത്യയിലെത്തിയ്ക്കും. മെയ് അഞ്ച് മുതൽ ജെസീറ എയർവേയ്സ്, കുവൈത്ത് എയർവേയ്സിലുമായി സൌജന്യമായാണ് ഇന്ത്യയിലെത്തിക്കുക. കുവൈത്ത്- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ തലത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സർക്കാർ വക്താവാണ് അറിയിച്ചത്. ഏപ്രിൽ 30 ന് അവസാനിക്കുന്ന പൊതുമാപ്പ് ഇതിനകം നാല് ദിവസം പിന്നിട്ടിട്ടുണ്ട്.

 കൊവിഡ് മരണങ്ങൾ ബംഗാൾ മൂടിവെച്ചു? ബിജെപി വാദം തെളിയുന്നു! കണക്കുകളിൽ പാകപ്പിഴയെന്ന്!! കൊവിഡ് മരണങ്ങൾ ബംഗാൾ മൂടിവെച്ചു? ബിജെപി വാദം തെളിയുന്നു! കണക്കുകളിൽ പാകപ്പിഴയെന്ന്!!

നിരവധി ഇന്ത്യക്കാരാണ് ഇതോടെ പൊതുമാപ്പ് സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തതും താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ സർക്കാർ ചെലവിൽ നാട്ടിലേക്ക് മടങ്ങാനും സാധിക്കും. പിന്നീട് ശരിയായ വിസയിൽ മടങ്ങിവരുന്നതിനുള്ള അനുമതിയും ലഭിക്കും. കഴിഞ്ഞ നാല് ദിവസമായി ഇന്ത്യക്കാരുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. ഇതോടെ നൂറ് കണക്കിന് ഇന്ത്യക്കാരാണ് പൊതുമാപ്പ് സംവിധാനം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനായി എത്തിയിട്ടുള്ളത്. ഇവരിൽ സിവിൽ ഐഡിയോ പാസ്പോർട്ടോ കൈവശമില്ലാത്താവരെയാണ് മടക്കിയയ്ക്കുക.

flights-15761

അതേ സമയം ഒരു രേഖകളും കൈവശമില്ലാത്തവരെയും എംബസിയുടെ വളന്റിയർമാർ വഴി ഔട്ട് പാസിന് അപേക്ഷിച്ചിട്ടുള്ളവർ പൊതുമാപ്പിനുള്ള രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യൻ എംബസി മാർഗ്ഗരേഖയും പുറത്തിറക്കിയിട്ടുള്ളത്. നിലവിൽ 1, 68, 000 വിദേശികളാണ് നിയമലംഘകരായി കുവൈത്തിലുള്ളത്. ഇവരിൽ 40000 പേരും ഇന്ത്യക്കാരാണ്. ഇന്ത്യയിലേക്ക് കുവൈത്തിൽ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രതിസന്ധിയ്ക്ക് അവസാനമായതോടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യക്കാർക്കാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്താനാവുക.

 കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സിനോട് വിവേചനം: വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടു; സൊസൈറ്റി കുരുക്കിൽ!! കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സിനോട് വിവേചനം: വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടു; സൊസൈറ്റി കുരുക്കിൽ!!

കൊവിഡ് ഭീതി.... ആരാധനാലയങ്ങൾ മെയ് മൂന്ന് വരെ അടച്ചിടും: തടവുകാരുടെ മോചനം മെയ് വരെ നീട്ടി ഇറാൻകൊവിഡ് ഭീതി.... ആരാധനാലയങ്ങൾ മെയ് മൂന്ന് വരെ അടച്ചിടും: തടവുകാരുടെ മോചനം മെയ് വരെ നീട്ടി ഇറാൻ

ജീവനക്കാർക്ക് നിർബന്ധിത അവധി: പ്രതിസന്ധി മറികടക്കാൻ വിമാനകമ്പനികൾ, 5, 500 പേർക്ക് ശമ്പളമില്ലാ അവധിജീവനക്കാർക്ക് നിർബന്ധിത അവധി: പ്രതിസന്ധി മറികടക്കാൻ വിമാനകമ്പനികൾ, 5, 500 പേർക്ക് ശമ്പളമില്ലാ അവധി

English summary
Stranded Indians sent back by Kuwait under amnesty by May 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X