കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഒരു സമയം ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്യുന്ന നേട്ടത്തിനൊരുങ്ങി മലയാളി

  • By തൻവീർ
Google Oneindia Malayalam News

ഷാർജ: യുഎഇയിലെ കാർഷിക രംഗത്ത് ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന മലയാളി യുവാവ് സുധീഷ് ഗുരുവായൂർ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിനൊരുങ്ങുന്നു. ലോകത്ത് ഒരു സമയം ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്യുന്ന നേട്ടത്തിനാണ് സുധീഷ് തയ്യാറായിരിക്കുന്നത്. ഇയർ ഒാഫ് സായിദിൻ്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൗ മാസം അഞ്ചിന് രാവിലെ എട്ടിന് ഷാർജ ഇന്ത്യൻ സ്കൂളിലാണ് പരിപാടി. സുധീഷിൻ്റെ സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള അയ്യായിരം കറിവേപ്പില തൈകളാണ് ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുക. നേരത്തെ യുഎഇയിൽ തന്നെ അരങ്ങേറിയ 2083 തൈകളുടെ വിതരണമാണ് നിലവിൽ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇൗ റെക്കോർഡ് തകർക്കാനാകുമെന്ന് കരുതുന്നതായി സുധീഷ് പറഞ്ഞു.

യുഎഇ ഹരിത ഭൂമിയാക്കണമെന്ന യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന് എളിയ ശ്രമമാണ് തൻ്റേത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾക്കൊപ്പം സ്കൂൾ വിദ്യാർഥികള്‍, അധ്യാപകർ, രക്ഷിതാക്കൾ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവരും പരിപാടിക്ക് സാക്ഷ്യം വഹിക്കും. 20 സെൻ്റ് സ്ഥലത്ത് കഴിഞ്ഞ വർഷം നെൽകൃഷി നടത്തി ശ്രദ്ധേയനായ സുധീഷ് സ്കൂൾ വിദ്യാർഥികളെ അണിനിരത്തി കൊയ്ത്തുൽസവം നടത്തിയത് വൻ‌ വിജയമായിരുന്നു. ഇൗ മാസം അവസാനം വീണ്ടും കൊയ്ത്തുത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

news

യുഎഇയിലെ ഭിന്നശേഷിയുള്ള കുട്ടികളാണ് ഇതിന് വിത്തുപാകിയത്. കൂടാതെ, കാർഷിക രംഗത്തെ പരിചയപ്പെടുത്തുന്നിനും മാർഗനിർദേശം നൽകുന്നതിനും സുധീഷ് സമയം കണ്ടെത്തുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡൻ്റ് മുഹമ്മദ് അജ്മൽ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, ആൻ്റണി ജോസഫ്, സഹീർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

English summary
Sudheesh Guruvayur getting ready for guiness record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X