കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിദ്യാര്‍ഥി ദുബായ് യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ വിദ്യാര്‍ഥി ദുബായ് യൂനിവേഴ്‌സിറ്റി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത് ചെയ്തു. 19 വയസ്സ് പ്രായമുള്ള ബിരുദ വിദ്യാര്‍ഥിയാണ് മര്‍ഡോക്ക് യൂനിവേഴ്‌സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം.

ഡ്രൈവിംഗ് ടെസ്റ്റ് തോറ്റതിന് ആര്‍ടിഎക്ക് പഴി; ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി
ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു. പിതാവിന്റെ കൂടെ കോളേജില്‍ ഫീസടക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥി. വളരെ സന്തോഷവാനായിട്ടായിരുന്നു വിദ്യാര്‍ഥിയെ തങ്ങള്‍ കണ്ടതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്ന വിദ്യാര്‍ഥി വാഷ്‌റൂമിലേ്‌ക്കെന്നു പറഞ്ഞ് പിതാവിന്റെ അടുത്ത് നിന്ന് മാറിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. പെട്ടെന്നുണ്ടായ ദുരന്തം സഹപാഠികളെയും അധ്യാപരെയും അക്ഷരാര്‍ഥത്തില്‍ നടുക്കി. വിദ്യാര്‍ഥിയുടെ വിശദവിവരങ്ങള്‍ പോലിസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

dubai

തലേന്ന് രാത്രി വരെ തങ്ങള്‍ വിദ്യാര്‍ഥിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും എന്തെങ്കിലും മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നതായി തോന്നിയിട്ടില്ലെന്നും സഹപാഠികള്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റി അധികൃതരും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും അനുശോചനം അറിയിക്കുന്നതായി യൂനിവേഴ്‌സിറ്റി സന്ദേശത്തില്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി സഹകരിക്കുകയും എല്ലാവിധ പിന്തുണ നല്‍കുകയും ചെയ്യും. വിദ്യാര്‍ഥികളുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ സുഹൃത്തുക്കള്‍ക്കുണ്ടായ വേദനയില്‍ തങ്ങള്‍ പങ്കുചേരുന്നതായും സന്ദേശത്തില്‍ അറിയിച്ചു.
English summary
suicide death in dubai university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X