കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിമൂന്നാമത് ഷാര്‍ജാ പൈതൃക ദിനാഘോഷത്തിന് വെള്ളിയാഴ്ച റോളയില്‍ തുടക്കമാകും

Google Oneindia Malayalam News

ഷാര്‍ജ: രാജ്യത്തിന്റെ പുരാതന പൈത്രകത്തെ പുത്തന്‍ തലമുറയെ പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പരിപാടികളോടെ ഷാര്‍ജ പൈതൃക ദിനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍ത്യത്തില്‍ അരങ്ങേറുന്ന പരിപാടി ഒരുമാസം നീണ്ടു നില്‍ക്കും.

യുഎഇ പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന കലാപരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറും. ഇതോടൊപ്പം കുവൈത്ത്, മൊറോക്കോ, അള്‍ജീരിയ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാടന്‍കലാകാരന്മാരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും.

Sharjah Heritage Days

പരമ്പരാഗത കലകളും, മത്സരങ്ങളും വിവിധ പ്രദര്‍ശനങ്ങളും ഷാര്‍ജ റോളയിലെ മ്യൂസിയത്തിലാണ് നടക്കുക. വിനോദ സഞ്ചാരികളുടെ മികച്ച പ്രതികരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നതായും ഈ വര്‍ഷം കൂടുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൂടുതല്‍ ജനങ്ങളിലേക്ക് പൈത്രക ദിനാഘോഷത്തിന്റെ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X