കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയണമെന്ന് സിറിയന്‍ പ്രതിപക്ഷ വിഭാഗങ്ങള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയണമെന്ന് സിറിയന്‍ പ്രതിപക്ഷ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സിറിയയില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടിക്കണ്ടിരിക്കുന്ന വിവിധ വിമതവിഭാഗങ്ങളുടെ പ്രതിനിധികള്‍ സൗദി അറേബ്യയില്‍ സമ്മേളിച്ചാല്‍ വീണ്ടും ഇതേ ആവശ്യവുമായി രംഗത്തെത്തിയത്. 2011ല്‍ അറബ് നാടുകളില്‍ ശക്തിയാര്‍ജ്ജിച്ച അറബ് വസന്തത്തെ തുടര്‍ന്ന് ബശ്ശാറുല്‍ അസദിനെതിരേ ആരംഭിച്ച സമരം വിജയത്തിലെത്തണമെങ്കില്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നീക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന് റിയാദില്‍ ചേര്‍ന്ന് 140 വിമത നേതാക്കളുടെ ഉച്ചകോടി പ്രമേയത്തിലൂടെ വ്യക്തമാക്കി.

ഹിറ്റ്‌ലര്‍ പ്രയോഗം: സൗദി കിരീടാവകാശിക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍
പൗരാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ രാഷ്ട്രം രൂപീകരിക്കണമെന്നും രാജ്യത്തിനായി പുതിയൊരു ഭരണഘടന എഴുതിയുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിലൂടെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള സിറിയക്കാര്‍ക്ക് പങ്കെടുക്കാനാവുന്ന തെരഞ്ഞെടുപ്പിന് യു.എന്‍ നേതൃത്വം നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയില്‍ 2012ല്‍ ചേര്‍ന്ന സിറിയന്‍ വിമത സംഘടനകളുടെ യോഗം ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതില്‍ നിലവിലെ സര്‍ക്കാരില്‍ നിന്നുള്ള ഏതാനും പേരെയും വിമതവിഭാഗത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നുമാണ് അവരുടെ ആവശ്യം. എന്നാല്‍ നിലവിലെ ഭരണകൂടത്തില്‍ നിന്ന് ആരെയൊക്കെ നിലനിര്‍ത്താമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

bashar

അതേസമയം, യു.എന്‍ നിര്‍ദ്ദേശമനുസരിച്ച് ഇടക്കാല സര്‍ക്കാരിന് സിറിയന്‍ ഭരണകൂടം അനുകൂലമാണെങ്കിലും ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയണമെന്ന ആവശ്യം അവര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ പ്രധാന പ്രതിപക്ഷ സഖ്യമായ ഹൈ നെഗോഷ്യേഷന്‍സ് കമ്മിറ്റിക്ക് അസദിനെ മാറ്റണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടെങ്കിലും മറ്റ് കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ മൃദുല സമീപനമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 28ന് ജനീവയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ മുന്നൊരുക്കമെന്ന നിലയിലാണ് സിറിയന്‍ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന സൗദി ഭരണകൂടം വിമതനേതാക്കളുടെ യോഗം വിളിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
English summary
Syrian opposition groups meeting in Saudi Arabia have renewed their demand for the removal of President Bashar al-Assad in a draft resolution obtained by Al Jazeera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X