കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബസ്സിപ്രവര്‍ത്തനം ജനകീയമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്: ടി.പി.സീതാറാം

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ എംബസ്സിയുടെ പ്രവര്‍ത്തനം ജനകീയമാക്കാന്‍ തന്റെ ഔദ്യോഗിക സേവന കാലത്ത് സാധിച്ചുവെന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പറഞ്ഞു. ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി മടങ്ങുന്ന അംബാസഡര്‍ക്ക് ദുബായ് കെഎംസിസി നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.ഡബ്ല്യു.എഫ് ഫണ്ട് മെച്ചപ്പെടുത്തുന്നതിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സീതാറാം സദസ്സിനെ അറിയിച്ചു.

സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുകയും ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായിതീരുകയും ചെയ്ത അംബാസഡര്‍ ഇന്ത്യ യു.എ.ഇ. നയതന്ത്ര ബന്ധം കൂടുതല്‍ സുദൃഡമാക്കുന്നതിന് പരിശ്രമിച്ചുവെന്നും പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനമുള്‍പ്പടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്ന് യാത്രയയപ്പ് യോഗം അഭിപ്രായപ്പെട്ടു.

sitaram

ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സേവന സന്നദ്ധനായി പ്രവര്‍ത്തിക്കുന്ന അഷ്റഫ് താമരശ്ശേരി എന്ന സാധാരണക്കാരനായ പ്രവാസി മലയാളിക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം ലഭ്യമാക്കുന്നതിന് സഹായകരമായ സമീപനം സ്വീകരിച്ച ടി.പി. സീതാറാമിന്റെ സേവനം ഇന്ത്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആദരവും നേടിയെടുത്തിട്ടുണ്ട്. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.

English summary
T.P. Sitaram is happy to socilaize the embassy works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X