കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ വലയും ! പുത്തന്‍ സാമ്പത്തിക പരിഷ്കരണം വരുന്നു

ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച കരട് അവതരിപ്പിക്കാനാണ് സാധ്യത.അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.

  • By Gowthamy
Google Oneindia Malayalam News

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സാമ്പത്തിക പരിഷ്‌കരണം വരുന്നു. വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

സാമ്പത്തിക വിദഗ്ധരടങ്ങിയ പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജ് പുതിയ കാബിനറ്റിന് സമര്‍പ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കുന്നു. ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച കരട് അവതരിപ്പിക്കാനാണ് സാധ്യത.അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.

Kuwait

സര്‍ക്കാരിന്റെ മുന്നിലുള്ള സുപ്രധാന വിഷയങ്ങളിലൊന്നാണ് സാമ്പത്തിക പരിഷ്‌കരണ ബില്‍. ഇതിനു പുറമെ ജിസിസി രാജ്യങ്ങളുടെ സുരക്ഷാ പാക്കേജും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ ആരോഗ്യ മേഖല സ്വകാര്യ വത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധ കമ്പനികള്‍ക്കായിരിക്കും വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യ മേഖലയുടെയും ചുമതല.

English summary
New economic reforms in Kuwait. Tax for money send from kuwait by foreigners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X