
യുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കും
അബുദാബി: യു എ ഇയില്‍ ചൂട് വർധിക്കുന്നു. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയർന്നിട്ടുണ്ട്. അൽദഫ്ര മേഖലയിലെ ഔതൈദിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. എമിറേറ്റ്സില്‍ ഇന്നും പൊതുവെ ചൂടുള്ള കലാവസ്ഥ ആയിരിക്കുമെന്നും ചിലസമയത്ത് ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും യു എ ഇ കാലാവസ്ഥ നിരീക്ഷണ വകുപ്പായ നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കിയത്.
അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്ത് വിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ബിജെപി ജില്ലാ നേതാവിന്റെ വീട്ടില്‍ കഞ്ചാവ് കൃഷി; മരുമകന് അറസ്റ്റില്‍, രാജിവെച്ച് സന്തോഷ് വിളപ്പില്‍

അബുദാബിയിലും താപനില 47 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 46 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിനെ തുടർന്ന് പൊടി ഉയരുന്നതിനാല്‍ വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഡ്രൈവർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അല്‍ ദഫ്ര മേഖലയിലെ ഔവ്ടൈഡില് 50.5 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതോടെ യു എ ഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുകയും ചെയ്തു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്.

റാസല്‍ഖൈമയിലായിരുന്നു ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. രാവിലെ 5.15ന് 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. എന്‍സിഎം പുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്. ചൂട് വർധിപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യു എ ഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമം അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് പുറംജോലിക്കാർക്ക് തൊഴിലുടമകൾ മധ്യാഹ്ന ഇടവേള പ്രഖ്യാപിച്ചത്. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 18 വർഷമായി യുഎഇ ഉച്ചവിശ്രമം നൽകാൻ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഉച്ചവിശ്രമം നിയമം ലംഘിക്കപ്പെടുന്നതിനെ തുടർന്ന് കുവൈത്തിലെ തൊഴില്‍ സ്ഥലങ്ങളില്‍ മാന്‍പവർ അതോറിറ്റി പരിശോധന കർശനമാക്കി. നിയമലംഘനം കണ്ടെത്തിയ നിരവധി കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ് ഫീല്‍ഡ് പരിശോധന കർശനമാക്കിയത്.

പരിശോധനയിലെ 100 ലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി വാട്സാപ്പ് നമ്പറും നല്‍കിയിരുന്നു. ഇതുവഴി ഒൻപത് പരാതികൾ ഇതുവരെ ലഭിച്ചു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരേയുമാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്.
എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം