കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ വികസന പ്രവർത്തനങ്ങളുമായി ലുലു; ഈ വർഷം ആരംഭിക്കുന്നത് പത്തോളം ഹൈപ്പർ മാർക്കറ്റുകൾ

Google Oneindia Malayalam News

ദുബായ്: ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ ഉചിതമായ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ രാജ്യ പുരോ​ഗതിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രമുഖ വ്യവസായിയും, ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എംഎ യൂസഫലി അഭിപ്രായപ്പെട്ടു. ദുബായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിക്ഷേപകന് 100 ശതമാനം ഉടമസ്ഥാവകാശം നൽകുവാനുള്ള യുഎഇ ഭരണാധികാരികളുടെ പുതിയ തീരുമാനം രാജ്യത്തിന്റെ സാമ്പത്തീക മേഖലയിൽ പുത്തനുണർവ്വ് പകരാൻ കാരണമാകും.

dubai

ഉടമസ്ഥന് തന്റെ നിക്ഷേപത്തിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ യുഎഇ ആ​ഗ്രഹിക്കുന്നതെന്നും യൂസഫലി വ്യക്തമാക്കി. ലുലു ​ഗ്രൂപ്പ് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഈ വർഷം ഏതാണ്ട് പത്തോളം ഹൈപ്പർ മാർക്കറ്റുകളാണ് ​ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്നത്. ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിൽ ​ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്ന വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കോഴിക്കോട് ആരംഭിക്കുന്ന ലുലുമാൾ അടക്കം നിരവധി വികസന പദ്ധതികളാണ് കേരളത്തിനു വേണ്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.

വികസന പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്ന നടപടി കേരളത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയം പറയാൻ താൻ തയ്യാറല്ലെന്നും, എന്നാൽ പഴയ സ്ഥിതിയിൽ നിന്നും കേരളം ഏറെ മുന്നോട്ട് സഞ്ചരിച്ചെന്നും യൂസഫലി വ്യക്തമാക്കി. മാറി മാറി വരുന്ന ഭരണാധികാരികൾക്ക് അവരുടെതായ കാഴ്ചപ്പാടുകളുണ്ടാകും. വികസന പ്രവർത്തനങ്ങളോടും മുഖം തിരിക്കുന്നവർ വികസനം നാടിന് ഉപകാര പ്രദമാണെന്ന് കാണുമ്പോൾ കൂടുതൽ സഹായങ്ങളുമായി മുന്നോട്ട് വരുന്നതാണ് തന്റെ അനുഭവത്തിൽ വ്യക്തമായതെന്നും യൂസഫലി പറഞ്ഞു.

English summary
ten lulu hyper markets starting this year in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X