കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കടത്തിനും അവയവക്കച്ചവടത്തിനുമെതിരെ ബോധവത്ക്കരണം - തന്‍വി ഷായും സ്റ്റാര്‍ട്ട് ഗുരുവും ധാരണാപത്രം ഒപ്പുവെച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: ഗ്രാമി പുരസ്‌കാര ജേതാവ് ഗായിക തന്‍വി ഷായും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്റ്റ്രാറ്റജി സ്ഥാപനവുമായ സ്റ്റാര്‍്ട്ട്്ഗുരുവും അവയവക്കച്ചവടത്തിനും മനുഷ്യക്കടത്തിനും എതിരെ ഒന്നിക്കുന്നു. പൊതുസമൂഹത്തിനിടയില്‍ ബോധവല്‍ക്കരണമെന്ന ആശയവുമായാണ് ഇരുവരും ധാരാണപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

സമൂഹത്തില്‍ നിന്നും അവയവക്കച്ചവടത്തിനേയും മനുഷ്യക്കടത്തിനേയും എന്നേക്കുമായ് നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി തന്‍വി ഷാ ആലപിച്ച സംഗീത ആല്‍ബം പുറത്തിറക്കും. ഹ്യുമന്‍ -നോട്ട് ഫോര്‍ സെയില്‍ എന്നാണ് സംഗീത ആല്‍ബത്തിന്റെ പേര്. അവയവക്കച്ചവടത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചലച്ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തും. ചിത്രം ദുബായ്, പാക്കിസ്ഥാന്‍ ലണ്ടന്‍ എന്നിവടങ്ങളിലായി ചിത്രീകരിക്കും. സംഗീത ആല്‍ബം ദക്ഷിണേഷ്യയില്‍ പ്രചരിപ്പിക്കുകയാണ് പദ്ധതി.

stratguru11-1

അവയവ ദാനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന വലിയ സംഘത്തെ പുറത്തുകാണിക്കുകയാണ് ലക്ഷ്യം. ഇവരുടെ ചതിക്കുഴികളില്‍ അകപ്പെടാതിരിക്കാന്‍ സാധാരണക്കാരെ ബോധവല്ക്കരിക്കുന്നതിനുള്ള ബൃഹദ്പദ്ധതിയാണുള്ളതെന്ന് സ്റ്റാര്‍ട്‌സ് ഗുരുഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. തബുസം ഖാന്‍ പറഞ്ഞു. ഈ പ്രചരണപരിപാടിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താനെന്ന് ഗായിക തന്‍വി ഷ പറഞ്ഞു. നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ താന്‍ പങ്കാളിയായിട്ടുണ്ടെങ്കിലും രാജ്യാന്തര തലത്തില്‍ തന്നെ വലിയ ക്രിമിനല്‍ കുറ്റമായ അവയവക്കച്ചവടത്തിനെതിരെ പൊരുതാന്‍ ലഭിച്ച അവസരത്തെ വ്യക്തിപരമായി വലിയ നേട്ടമായാണ് താന്‍ കാണുന്നതെന്നും തന്‍വി ഷാ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകമെമ്പാടുമായി പ്രതിവര്‍ഷം കരിഞ്ചന്ത വഴി 10,000 വൃക്കകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അവയവ ദാനത്തിലൂടെ ഒരു രോഗിക്ക് വൃക്ക ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വരുമ്പോള്‍ അവസരം മുതലെടുത്ത് അവയവ മാഫിയകള്‍ കരിഞ്ചന്തകള്‍ വഴി ഇവ ചൂഷണങ്ങളിലൂടെ തട്ടിയെടുത്ത് അനധികൃതമായി കച്ചവടം നടത്തുകയാണ്. കാനഡയില്‍ ഏഴു വര്‍ഷത്തിലധികം ഒരു രോഗി കാത്തിരുന്നാല്‍ മാത്രമെ വൃക്ക ലഭിക്കുകയുള്ളുവെന്ന് കണക്കുകള്‍ പറയുന്നു.

യുഎസില്‍ ഇത് മൂന്നര വര്‍ഷവും യുകെയില്‍ ഇത് 2 മുതല്‍ 3 വരെ വര്‍ഷവുമാണ്. ആരോഗ്യ മേഖലയിലെ സ്‌പെഷ്യലൈസഡ് സ്റ്റ്രാറ്റജിക് കമ്പനിയായ സ്റ്റാര്ട്ഗുരു ഹെല്‍ത്ത് കെയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബയോഫാര്‍മ തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ ബിസിനസ് ഉപദേശങ്ങളും സേവനങ്ങളും പ്രജാനം ചെയ്തുവരികയാണ്. ഇന്ത്യക്കുവേണ്ടി ആദ്യമായി ഗ്രാമി പുരസ്‌കാരം നേടിയ തന്‍വി ഷായും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ കമ്പനിയുടെ സമൂഹ പ്രതിബദ്ധതയാണ് നിറവേറ്റുതെന്ന് ചെയര്‍മാന്‍ തബസും ഖാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

English summary
Thanvi sha and start guru sings agreement on human trafficcking and organ export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X