കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും പതിമൂന്ന് മലയാളികളുടെ മൊത്തം ആസ്തി 20 ബില്യന്‍ ഡോളര്‍!!!

Google Oneindia Malayalam News

ദുബായ്: കമ്പനികളുടെ ആസ്തി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഉണ്ടാകാവുന്ന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറേബ്യന്‍ ബിസിനസ് മുന്‍നിരയിലുള്ള 50 സമ്പന്നരുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയിലെ 13 കേരളീയരുടെ ആകെ ആസ്തി ഏകദേശം 20 ബില്യന്‍ ഡോളറാണ്. മുന്‍നിരയിലുള്ള 50 ഇന്ത്യക്കാരുടെ ആകെ ആസ്തി 60 ബില്യന്‍ ഡോളറാണ്.

ഇതില്‍ 26 ശതമാനത്തോളം ആസ്തി രേഖപ്പെടുത്തി മലയാളികള്‍ ഗള്‍ഫ് മേഖലയുടെ സമ്പദ് ഘടനയ്ക്ക് നല്‍കുന്ന സംഭാവന അടിവരയിടുന്നു. ആര്‍.പി ഗ്രൂപ്പ് മേധാവി ഡോ.രവി പിള്ളയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആസ്തി 4.6 ബില്യന്‍ ഡോളര്‍. ലുലു ഗ്രൂപ്പ് മേധാവി യുസഫലി എം. എ. യാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. ആകെ ആസ്തി 4.47 ബില്യന്‍ ഡോളര്‍. തൊട്ടു പിന്നില്‍ ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ്.

ma-yusuf-ali

ആസ്തി 2.5 ബില്യന്‍ ഡോളര്‍. മലയാളികളില്‍ നാലാം സ്ഥാനത്ത് ആസ്റ്റര്‍ ഡി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ്. 1.7 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഗള്‍ഫ് മേഖലയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കുന്നു. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍.സി. മേനോന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് എന്നിവരും പട്ടികയിലുണ്ട്.

ഗള്‍ഫിലെ 13 സമ്പന്നരായ മലയാളികള്‍:

1. ഡോക്ടര്‍ രവി പിള്ള, ചെയര്‍മാന്‍, ആര്‍ പി ഗ്രൂപ്പ്

2. യൂസഫലി, ചെയര്‍മാന്‍, ലുലു ഗ്രൂപ്പ്

3. സണ്ണി വര്‍ക്കി, ഫൗണ്ടര്‍ & ചെയര്‍മാന്‍, ജെംസ് എഡ്യുക്കേഷന്‍

4. ഡോക്ടര്‍ ആസാദ് മൂപ്പന്‍, ചെയര്‍മാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍

5. ഷംസീര്‍ വയലില്‍, ഫൗണ്ടര്‍, വിപിഎസ് ഹെല്‍ത്ത്‌കെയര്‍

6. പി എന്‍ സി മേനോന്‍, ചെയര്‍മാന്‍, ശോഭ ഗ്രൂപ്പ്

7. ജോയ് ആലുക്കാസ്, ഓണര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്

8. ഫൈസല്‍ കോട്ടികൊള്ളന്‍, സി ഇ ഒ, കെ ഇ എഫ് ഹോള്‍ഡിങ്ങ്‌സ്

9. കോറത്ത് മൊഹമ്മദ്, ഫൗണ്ടര്‍ കോറത്ത് ഗ്രൂപ്പ്

10. തുംമ്പെ മൊയ്തീന്‍, പ്രസിഡന്റ്, തുംമ്പെ ഗ്രൂപ്പ്

11. അദീബ് അഹമ്മദ്, സി ഇ ഒ, ലുലു എക്‌സ്‌ചേഞ്ച്

12. കെ മുരളീധരന്‍, ചെയര്‍മാന്‍, സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ്

13. ദിലീപ് രാഹുലന്‍, ഫൗണ്ടര്‍, പസഫിക് കണ്ട്രോള്‍സ്

English summary
The 13 Keralites are worth nearly US$20 billion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X